ദുബായ് ∙ ‘ഓർമ’ ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളും അടക്കം 600 കുടുംബാംഗങ്ങൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം കേരള പ്രവാസി ക്ഷേമനിധി ഡയറക്ട് ബോർഡ് അംഗം എൻ. കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡന്റ് ഷിജു ബഷീർ, സെക്രട്ടറിമാരായ ബിജു വാസുദേവൻ, ലത, ജോയിന്റ് ട്രഷറർ പ്രജോഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ രാജൻ മാഹി, സി.എന്.എൻ. ദിലീപ്, അബ്ദുൽ റഷീദ്, ബിജുനാഥ്, അൻവർ ഷാഹി, അരുൺ കെ വി, മേഖല ജോയിന്റ് സെക്രട്ടറി അൻവർ സാദത്ത്, സെക്രട്ടറി ഫിറോസ്, ട്രഷറർ അശ്വതി എന്നിവർ പ്രസംഗിച്ചു. അജ്മാൻ യൂണിവേഴ്സിറ്റി നിന്ന് ബയോ മെഡിക്കൽ എൻജീനിയറിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഓർമ കുടുംബാംഗം സിയ നവാസ്, ഗസൽ ഗായകൻ അലോഷി, ഷിജിൻ കുമാർ, അനു പയ്യന്നൂർ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അലോഷിയും കൂട്ടരും നടത്തിയ ഗസൽ നിലാവും അരങ്ങേറി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക