ദുബായ് ∙ യൂണിയൻ കോപ് 2024-ലെ റമസാൻ പ്രൊമോഷൻസ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് 75% വരെ വിലക്കിഴിവ് ലഭിക്കും. റമസാൻ അവസാനം വരെ 4000-ത്തിലേറെ ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്ന് സിഇഒ സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.
ഇത്തവണ റമസാനിൽ 11 പുതിയ വിൽപന ക്യാംപെയ്നുകളാണ് യൂണിയൻ കോപ് അവതരിപ്പിച്ചത്. ഇതിൽ ഷോപ് ആൻഡ് വിൻ ഓഫറും ഉൾപ്പെടുന്നു. യൂണിയൻ കോപ് ശാഖകളിലും മാളുകളിലും 200 ദിർഹത്തിന് മുകളിൽ ഷോപ് ചെയ്യുന്നവർക്ക് 14 കാറുകൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണിത്. ആഴ്ചതോറും ഫൂഡ്, ടെക്, വീട്ടുപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും. യൂണിയൻ കോപിന്റെ 27 ശാഖകളിലും ഏഴ് കൊമേഴ്സ്യൽ സെന്ററുകളിലും വെബ്സ്റ്റോറിലും സ്മാർട് ആപ്പിലും ഷോപ് ചെയ്യാം. അവശ്യ സാധനങ്ങൾ, കാൻഡ് ഉൽപന്നങ്ങൾ, ഫ്രഷ് ഉൽപന്നങ്ങൾ, റമസാൻ സ്പെഷ്യൽ ഉൽപന്നങ്ങൾ എന്നിവയിൽ കിഴിവ് ലഭ്യമാണ്. യൂണിയൻ കോപ് ആപ്പിലൂടെയും വെബ്സ്റ്റോറിലൂടെയും 45 മിനിറ്റിനുള്ളിൽ അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാനുമാകും.
∙ തമയസ് ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306
യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമായ ‘തമയസ്’ അംഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞു. മൊത്തം വിൽപനയുടെ 87% ഈ കാർഡ് ഉപയോഗിച്ചുള്ളതാണ്. രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുക. ഓഹരിയുടമകൾക്ക് ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെ. ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369.
ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. ഓരോ ഇടപാടിന്റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഓരോ ദിർഹത്തിനും ഓരോ പോയിന്റും നേടാനാകും. എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. റജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാം. യൂണിയൻ കോപ് ശാഖകളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ഇത് ലഭ്യമാണ്.
3000 പോയിന്റുകൾ കാർഡിലുള്ള ഗോൾഡ് കാർഡ് ഉടമയ്ക്ക് 50 ദിർഹത്തിന് തുല്യമായി റിഡീം ചെയ്യാം. ഇതേ മൂല്യം തന്നെ 4000 പോയിന്റ് നേടിയാൽ സിൽവർ കാർഡ് ഉടമകൾക്കും ലഭിക്കും. ഈ പോയിന്റുകൾ യൂണിയൻ കോപ് ബ്രാഞ്ചുകളിലോ ഓൺലൈൻ സ്റ്റോറിലോ ഇ-കൊമേഴ്സ് വെബ്സ്റ്റോറിലോ റിഡീം ചെയ്യാം. ആപ്പുമായി ലോയൽറ്റി കാർഡ് ലിങ്ക് ചെയ്താൽ അധിക ഫീച്ചറുകളായ പർച്ചേസ് ട്രാക്കിങ്, ഓൺലൈൻ ഓർഡർ, സ്മാർട്ട് ഇൻവോയിസ് എന്നിവയും ആസ്വദിക്കാം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക