ദുബായ് ∙ ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിന് തുടക്കംകുറിച്ചു. 2001-ല്‍ സ്ഥാപിതമായ കമ്പനി സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയും സമാനമായ വിവിധ അസറ്റ് ക്ലാസുകളിലുടനീളമുള്ള നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുഎഇ നിവാസികളെ സഹായിക്കുന്നു. 50,000 ഉപയോക്താക്കള്‍ക്ക് ആഗോള, ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുകയും പ്രഫഷനല്‍ മാര്‍ഗനിര്‍ദ്ദേശവും വ്യക്തിഗത സേവനങ്ങളും പ്രദാനം ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിവിധ മുന്‍നിര ഫണ്ട് ഹൗസുകളുടെ മുന്‍ഗണനാ പങ്കാളിയായി ബര്‍ജീല്‍ ജിയോജിത് മാറിയിരിക്കുന്നു.
ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍ക്കായി പലതരം ഫണ്ടുകള്‍ വിപണിയിലെ ഡിമാന്‍ഡും നിക്ഷേപ ആവശ്യങ്ങളും അടിസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ബര്‍ജീല്‍ ജിയോജിത് പദ്ധതിയിടുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും എസ് സിഎയും അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ്-ഓഫ്-സര്‍വീസ് ബെനിഫിറ്റ് ഫണ്ടുകളിലേക്ക് പ്രവേശിക്കാനും ഉദ്ദേശിക്കുന്നു.
ഇന്ത്യ കേന്ദ്രീകൃതമായ ഒരു ‘ഫണ്ട് ഓഫ് ഫണ്ട്’ ആരംഭിച്ചുകൊണ്ട് കമ്പനി അതിന്റെ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് പ്രവര്‍ത്തനം തുടങ്ങുകയാണ്. ഇതിൽ നിലവിലുള്ള ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്നു. ഇത് യുഎഇ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു.
യുഎഇയെ ഒരു സാമ്പത്തിക ശക്തിയായി മാറ്റാനുള്ള ശ്രമത്തില്‍ ബര്‍ജീല്‍ ജിയോജിത് നിര്‍ണായക പങ്ക് വഹിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ചെയര്മാന് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സൂദ് അല്‍ ഖാസിമി പറഞ്ഞു. സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്, ഊര്‍ജം, ആഗോള ഓഫ്ഷോറിങ്, തുടങ്ങിയ മേഖലകളില്‍ യുഎഇ അതിവേഗം മുന്നേറുന്നു. ഇതിന് അനുസൃതമായി അംബ്രല്ല, ഫാമിലി, ഇഎസ്ജി, റിയല്‍ എസ്റ്റേറ്റ്, കമ്മോഡിറ്റീസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ എന്നിങ്ങനെ വിവിധ പുതിയ ഫണ്ട് ഘടനകള്‍ അവതരിപ്പിച്ചുകൊണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി ഒരു സുപ്രധാന പരിഷ്കരണം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യ, മധ്യപൂർവദേശം, യൂറോപ്പ്, യുഎസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഗോള വിപണികളെ ലക്ഷ്യമിടുന്നതാണ് വരാനിരിക്കുന്ന ഉദ്യമങ്ങള്‍. ഇതിലൂടെ, നിക്ഷേപകര്‍ക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബര്‍ജീല്‍ ജിയോജിത് ലക്ഷ്യമിടുന്നു. മാനേജിങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്, ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്, സിഇഒ കൃഷ്ണന് രാമചന്ദ്രന് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക