ദുബായ് ∙ വാർഷിക പരീക്ഷയ്ക്കു ശേഷം മാർച്ച് 25 മുതൽ മൂന്നാഴ്ച രാജ്യത്തെ സ്കൂളുകളിൽ വസന്തകാല അവധി. റമസാൻ, പെരുന്നാൾ (ഈദ് അൽ ഫിത്തർ) എന്നിവയോടനുബന്ധിച്ചുള്ള അവധി ഏപ്രിൽ 14 വരെ നീണ്ടുനിൽക്കും.
ഏപ്രിൽ 15ന് സ്കൂളുകൾ വീണ്ടും തുറക്കും. ഈ വർഷം ജനുവരി 2ന് ആരംഭിച്ച രണ്ടാം സെമസ്റ്റർ 59 ദിവസം നീണ്ടുനിന്നു. നേരത്തെ, ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഏപ്രിൽ 15ന് ക്ലാസുകൾ പുനരാരംഭിക്കുമെന്ന് സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെ വെബ്സൈറ്റിൽ അറിയിച്ചിരുന്നു.
ജൂൺ 28-ന് മുൻപ് അധ്യയന വർഷം അവസാനിക്കില്ലെന്നും വ്യക്തമാക്കി. ഈ വർഷത്തെ റമസാൻ മാർച്ച് 11ന് അല്ലെങ്കിൽ 12-ന് വരാൻ സാധ്യതയുണ്ട്. പെരുന്നാൾ അവധികൾ മിക്കവാറും ഏപ്രിൽ 8 അല്ലെങ്കിൽ 9-ന് ആരംഭിക്കും. അവധി ദിവസങ്ങളുടെ ഔദ്യോഗിക തീയതികൾ യുഎഇ അധികൃതർ പിന്നീട് പ്രഖ്യാപിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക