തലസ്ഥാനത്തിന്റെ നെഞ്ചില്‍ തീ കോരിയാിട്ടാണ് മേരി എന്ന രണ്ടര വസ്സുകാരിയുടെ തിരോധാനം ഉണ്ടാകുന്നത്. ഒരു പകലിന്റെ അവസാനം അവളെ പോലീസുകാരുടെ കൈകളില്‍ സുരക്ഷിതമായി കിട്ടുന്നതു വരെ മലയാളികള്‍ ശ്വാസം വിട്ടിട്ടില്ല. കാരണം, ആലുവയിലെ ചാന്ദ്‌നിയെന്ന കുരുന്നിന്റെ കൊലപാതകം തന്നെയാണ് ഓരോ മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തിയത്. ആലുവയിലെ കുരുന്നിനെ നിഷ്‌ക്കരുണം കൊന്നു ചാക്കില്‍ക്കെട്ടി കല്ലുവെച്ച് ചെളിയില്‍ താഴ്ത്തിയവന്‍ മുതല്‍ ഇങ്ങ് തലസ്ഥാനത്ത് പേട്ടയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവര്‍ വരെ ഈ നാടിനെ നശിപ്പിക്കാന്‍ നടക്കുന്നവരാണ്.
ഇനിയും ഇതുപോലെ ഒരു തട്ടിക്കൊണ്ടു പോകല്‍ ഉണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളികളും. എന്നാല്‍, സംഭവിക്കുന്നതെല്ലാം മറിച്ചാണ്. കേരളത്തിന്റെ മണ്ണില്‍, കുരുന്നുകളെ കണ്ണുവെച്ചിരിക്കുന്ന ക്രിമിനലുകള്‍ കൂടിക്കൂടി വരികയാണ്. നീണ്ട തിരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയുടെ വശത്തുനിന്നും രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത്. ഭാഗ്യം കൊണ്ടു മാത്രം തിരിച്ചു കിട്ടിയ കുഞ്ഞു മേരി സുഖമായിരിക്കുന്നുണ്ട്.
ഞായറാഴ്ച അര്‍ധരാത്രി മുതലാണ് കുഞ്ഞു മേരിയെ കാണാതാകുന്നത്. തിരുവനന്തപുരം നഗരത്തിലെ റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കവേയാണ് മേരിയെ കാണാതാകുന്നത്. കുഞ്ഞിന്റെ സുരക്ഷിതമായ മടങ്ങി വരവിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. എല്ലാ വഴികളിലും ബസ്റ്റാന്റിലും റെയില്‍ വേസ്‌റ്റേഷനിലും അന്വേഷണങ്ങള്‍ നീണ്ടു. മേരിയുടെ മാതാപിതാക്കള്‍ നടത്തുന്ന നാടകമാണോ ഇതെന്ന സംശയവും പോലീസിനുണ്ടായി.
എന്നാല്‍, ലോകക്രമത്തില്‍ വരിതെറ്റിയോടുന്ന ക്രിമിനലുകള്‍ എല്ലാവരെയും കബളിപ്പിച്ച് മേരിയുമായി കടന്നു കളഞ്ഞു. കുഞ്ഞിനെ എന്തു വിലകൊടുത്തും ജീവനോടെ കിട്ടണമെന്ന വാശിയോടെയായിരുന്നു പിന്നീടുള്ള തെരച്ചില്‍. നാട്ടുകാരും, മാധ്യമങ്ങളും, പോലീസും, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങുകയായിരുന്നു.
എന്നാൽ ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നോ, അത് എന്തിന് വേണ്ടിയാണെന്നു വ്യക്തമല്ല.
കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. രാവിലെ മുതൽ പൊലീസും നാട്ടുകാരും അന്വേഷണം നടത്തിയ അതെ സ്ഥലത്തുനിന്നു തന്നെയാണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹത വര്ധിപ്പിക്കുന്നുണ്ട്. അത്മാത്രവുമല്ല, തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് കുഞ്ഞിനെ കാണാതാകുന്നതെന്നും, എന്നാൽ സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ കുട്ടി പോകുന്നതിന്റെയോ മറ്റോ ദൃശ്യങ്ങളും ഇല്ല. ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങൾ നിർമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാപനത്തിന്റെയും തൊട്ടടുത്തുള്ള രാജ്യാന്തര വിമാനത്താവളത്തിന്റെയും സമീപത്തു നിന്നാണ് കുട്ടിയെ കാണാതാകുന്നത് എന്നും ഓർക്കണം.
പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും ഒരുപോലെ ജാഗ്രതയോടെ അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. സമാനമായ കുറ്റകൃത്യം കുറച്ചു നാൾ മുൻപും നടന്നിട്ടുണ്ട്.
റോഡുകൾ മുഴുവൻ അതിനൂതന മികവുള്ള ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടു കുട്ടിയെ കണ്ടെത്താൻ മണിക്കൂറുകൾ വേണ്ടിവന്നു. തന്ത്രപ്രധാന മേഖലയിൽ നിന്നും കാണാതായ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല എന്ന് പറയുന്നത് നിസ്സാരമല്ല.
ഇനി സമാനമായ കുറ്റകൃത്യം ഇതിനു മുൻപും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ട് അധിക നാളായില്ല. അവിടെ പണത്തിനു വേണ്ടിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയതെങ്കിൽ ഇവിടെ എന്തിന് വേണ്ടിയാകും. എന്തായിരുന്നിരിക്കും പ്രതികളുടെ ലക്ഷ്യം? ഇവർക്ക് ഭിക്ഷാടന മാഫിയയുമായോ അവയവ കടത്തുമായോ ബന്ധമുണ്ടാകുമോ? ഇതോടൊപ്പം നിരവധി ചോദ്യങ്ങളും ബാക്കിയാകുന്നുണ്ട്. നമ്മുടെ നാട്ടിലെ കുട്ടികൾ എത്രമാത്രം സുരക്ഷിതരാണ്? അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചോദ്യം- കുഞ്ഞുങ്ങളോടൊപ്പം തെരുവോരത്ത് രാത്രിയും പകലും കഴിച്ചുകൂട്ടുന്നവരെ സർക്കാർ എന്തുകൊണ്ട് കാണാതെപോകുന്നു ? ഇവർക്ക് എന്തു സുരക്ഷിതത്വമാണ് ഉള്ളത്?
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം