കോഴിക്കോട്∙ വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശനം നടത്തും. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി ബുധനാഴ്ച എത്തുന്നത്. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന രണ്ടു അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും.
കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Read more ….
- കിഫ്‌ബി ഇടപാട് തന്നെ കൊള്ള:കേരളത്തെ കടക്കെണിയിൽ ആക്കി:തോമസ് ഐസക്കിനെതിരെ പി.സി ജോര്‍ജ്ജ്
- രാജസ്ഥാനില്‍ നിന്നും എതിരില്ലാതെ എം.പി യായി സോണിയാ ഗാന്ധി : ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്സഭ വിട്ടു
- ലണ്ടനിൽ ലൈംഗിക തൊഴിലാളിയെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം
- ഗ്രാമീണ ഇന്ത്യയിൽ മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിന് റെനോ ഇന്ത്യയും ബിഎൽഎസ് ഇ-സെർവീസസും ധാരണാപത്രത്തിൽ ഒപ്പുവച്ചു
- വില്‍പ്പന 100,000 യൂണിറ്റ് മറികടന്ന് ജോയ് ഇ-ബൈക്ക്
25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
















