തിരുവനന്തപുരം: മൂന്ന് വര്‍ഷവും എട്ട് മാസത്തെ സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നും ബിജു പ്രഭാകര്‍ ഐഎഎസ് ചുമതല ഒഴിഞ്ഞു. പുതിയതായി നിയമനം ലഭിച്ച വ്യവസായ വകുപ്പ് സെക്രട്ടറി പദവിയില്‍ നാളെ( ബുധനാഴ്ച) ചുമതലയേല്‍ക്കും. ചുമതല ഒഴിയുന്നതിന് മുന്‍പ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ചേമ്പറിലെത്തി യാത്ര പറയുകയും ചെയ്തു. ഗതാഗത വകുപ്പിനും, കെഎസ്ആര്‍ടിസിക്കും വേണ്ടി കഴിഞ്ഞ കാലയളവില്‍ ബിജു പ്രഭാകര്‍ ഐഎഎസ് നല്‍കിയ അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2020 ജൂണ്‍ 15 ന് ആണ് ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ അധിക ചുമതലയേറ്റെടുത്തത്. തുടര്‍ന്നാണ് 2021 ജൂലൈ 7 ന് ഗതാഗത സെക്രട്ടറിയുടെ പൂര്‍ണ ചുമതല ഏറ്റെടുത്തത്. ഏവിയേശന്‍, മെട്രോ, റെയില്‍വേയ്‌സ് എന്നീ വകുപ്പുകളുടെ ചുമതലയും ഗതാഗത സെക്രട്ടറി എന്ന നിലയില്‍ തുടരും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















