മഹാനടൻ മമ്മൂട്ടിയുടെ ശിൽപവുമായി പ്രശസ്ത ആർട്ടിസ്റ്റ് നിസ്സാർ ഇബ്രാഹിം. ഏറെ പ്രത്യേകതയുള്ള ഈ ശിൽപത്തിന് 15 കിലോഗ്രാം ഭാരമുണ്ട്. മമ്മൂട്ടിയുടെ 58 ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആലേഖനം ചെയ്ത 50 സ്റ്റെയിൻലെസ്സ് സ്റ്റീൽ ബാറുകൾ ഒരുമിച്ച് ചേർത്തുള്ള ഒരു ആർട് ഇൻസ്റ്റലേഷനാണ് ഈ ശിൽപം.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fnisar.ibrahim.3%2Fvideos%2F743660587720906%2F%3Fref%3Dembed_video&show_text=0&width=267
35 സെന്റിമീറ്റർ നീളവും 20 സെന്റിമീറ്റർ വീതിയും 40 സെന്റിമീറ്റർ ഉയരവുമാണ് ശിൽപത്തിനുള്ളത്. മമ്മൂട്ടിയുടെ പ്രശസ്ത കഥാപാത്രങ്ങളായ സേതുരാമയ്യർ സിബിഐ, ചന്ദ്രദാസ്, ചന്ദ്രു, ഹിറ്റ്ലർ മാധവൻ കുട്ടി, അച്ചൂട്ടി, ശങ്കർ ദാസ്, നരസിംഹ മന്നാഡിയാർ, ജോസഫ് അലക്സാണ്ടർ, ബിലാൽ, ബഷീർ തുടങ്ങി 58 കഥാപാത്രങ്ങൾ സ്റ്റീൽ ബാറുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
‘‘എന്റെ പേര് നിസ്സാർ ഇബ്രാഹിം. ഞാൻ ദുബായിൽ ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്യുന്നു. മമ്മൂക്കയുടെ രൂപം ആലേഖനം ചെയ്ത ഈ ശിൽപത്തിന് പറയുന്നത് അനാമോർഫിക് ഇൻസ്റ്റലേഷൻ എന്നാണ്. ദുബായിൽ ദേശീയ ദിനത്തിന്റെ ഭാഗമായി ഇവിടുത്തെ രാജാക്കന്മാരുടെ ശിൽപങ്ങളൊക്കെ ഞാൻ ചെയ്തത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മമ്മൂക്കയുടെ ‘ഭ്രമയുഗം’ എന്ന സിനിമ വരുന്നുണ്ട് അത് ഒരു സംഭവമായിരിക്കും എന്നൊരു ചിന്ത എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഭ്രമയുഗത്തിനു മുൻപുള്ള മമ്മൂക്കയുടെ കഥാപാത്രങ്ങളെ വച്ചിട്ടാണ് ഈ ഇൻസ്റ്റലേഷൻ ചെയ്തത്.
Read More…..
- ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ബോളിവുഡ് താരദമ്പതികൾ: ആരാധകർക്ക് സന്തോഷം| Deepika Padukone and Ranveer Singh expecting their first child
- ഹോളിവുഡ് സിനിമാതാരം കാഗ്നി ലിൻ കാർട്ടർ അന്തരിച്ചു: ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം| Kagney Linn Karter
- ‘പ്രതികാരം അത് ചെയ്യുക തന്നെ ചെയ്യും’: റാണി ഭാരതിയായി ഹുമ ഖുറേഷി വീണ്ടും എത്തുന്ന ‘മഹാറാണി 3’ ട്രെയ്ലർ പുറത്തുവിട്ടു| Maharani 3 trailer
- കാലിൽ കാണപ്പെടുന്ന നീര് ഈ രോഗങ്ങളുടെ സൂചനയാണ്: അറിയാതെ പോകരുത് ഇവയെ കുറിച്ചു
- നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം
ഇത് മമ്മൂക്കയ്ക്കുള്ള ഒരു ആദരമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിൽ മമ്മൂക്ക നൽകിയ സംഭാവനകൾ ഏറെയാണ്. മമ്മൂക്ക ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഈ ശിൽപത്തിൽ ചേർത്തിരിക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ മികച്ച രീതിയിൽ ചെയ്ത ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.അദ്ദേഹത്തിനായുള്ള എന്റെ ആദരം ആണ് ഈ ശിൽപം.’’–നിസ്സാർ ഇബ്രാഹിം പറയുന്നു.
ദുബായിൽ ഇന്റീരിയർ ഡിസൈനറായി ജോലി നോക്കുകയാണ് നിസ്സാർ ഇബ്രാഹിം. ‘സമീർ’ എന്ന സിനിമയുടെ കലാസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുള്ള നിസ്സാർ തൃശൂർ പട്ടേപ്പാടം സ്വദേശിയാണ്. നിരവധി ഹ്രസ്വചിത്രങ്ങളും നിസ്സാർ ചെയ്തിട്ടുണ്ട്.