ഇടയ്ക്കിടെ കാലിൽ നീര് കാണപ്പെടാറുണ്ട്. എന്നാൽ ഒട്ടുമിക്ക സാഹചര്യങ്ങളിലും ഇത് സംഭവിക്കുന്നത് അധിക നേരം കാലു തൂക്കിയിട്ട് ഇരിക്കുന്നത് കൊണ്ടോ, ഒരുപാടധികം പതിവിനു വിപരീതമായി നടക്കുന്നത് കൊണ്ടോ ആണ്. എന്നാൽ ഇവയ്ക്കപ്പുറം കാലിൽ വരുന്ന നീരിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്തെന്നാൽ ഇവ പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. കാലിൽ കാണപ്പെടുന്ന നീരിനെ ഒഡീമ എന്നാണ് വിളിക്കുന്നത്.
കാലിൽ നീര് വരുന്നതെന്നു കൊണ്ടാണ്?
ഹൃദയസ്തംഭനം
ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാതിരിക്കുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. രക്തയോട്ടം കുറയുന്നതോടെ കാലുകളിലും കണങ്കാലിലുമൊക്കെ ചില ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന് ഇവ നീരു വയ്ക്കും.
രക്തം കട്ടപിടിക്കല്‍
കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ ഡീപ് വെയ്ന്‍ ത്രോംബോസിസ് എന്ന് വിളിക്കുന്നു. അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള രോഗാവസ്ഥയാണ് ഇത്. ഇതിന്‍റെ ലക്ഷണങ്ങളിലൊന്ന് കണങ്കാലുകളിലുള്ള നീരാണ്.
പ്രീക്ലാംപ്സിയ
ഗര്‍ഭകാലത്തിന്‍റെ ആറാം മാസമോ ഒന്‍പതാം മാസമോ വരുന്ന അപകടകരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്സിയ. ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീനുമാണ് ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍. ഒഡീമ, തലവേദന, കാഴ്ചപ്രശ്നം, ഭാരവര്‍ധന തുടങ്ങിയ പ്രശ്നങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. ഗര്‍ഭകാലത്തെ പ്രീക്ലാംപ്സിയ ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെയും ബാധിക്കാം.
- Read more….
- നിസ്സാരവത്കരിക്കരുത് ഈ ലക്ഷണങ്ങൾ: കാർഡിയാക് അറസ്റ് വേഗത്തിൽ തിരിച്ചറിയാം
- ‘പ്രതികാരം അത് ചെയ്യുക തന്നെ ചെയ്യും’: റാണി ഭാരതിയായി ഹുമ ഖുറേഷി വീണ്ടും എത്തുന്ന ‘മഹാറാണി 3’ ട്രെയ്‌ലർ പുറത്തുവിട്ടു| Maharani 3 trailer
- നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
- ചോറിനു ഇങ്ങനൊരു പുളിശ്ശേരി തയാറാക്കി നോക്കു: ഏത് ചോറും പെട്ടന്ന് കാലിയാകും
- Spanish omelette | ബ്രേക്ക് ഫാസ്റ്റിനോ ലഞ്ചിനോ ഡിന്നറിനോ വിളമ്പാം സ്പാനിഷ് ഓംലെറ്റ്
വിട്ടുമാറാത്ത വൃക്കരോഗം
വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ മന്ദഗതിയിലാകുന്ന സാഹചര്യത്തെയാണ് ക്രോണിക് കിഡ്നി ഡിസീസ് എന്ന് പറയുന്നത്. ഇത് ഒടുവില്‍ വൃക്ക സ്തംഭിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. വൃക്കരോഗികളിലും കണങ്കാലുകളില്‍ നീര് വയ്ക്കാറുണ്ട്. ഇതിന് പുറമേ ഹൈപ്പര്‍ ടെന്‍ഷന്‍, കുറഞ്ഞ മൂത്രത്തിന്‍റെ അളവ്, ക്ഷീണം, മൂത്രത്തില്‍ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചര്‍മത്തിന് ചൊറിച്ചില്‍, വിളര്‍ച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്.
ഹൈപോതൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ധി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. കണങ്കാലില്‍ നീര് വയ്ക്കുന്നവര്‍ തൈറോയ്ഡ് തോതും പരിശോധിക്കുന്നത് ഇതിനാല്‍ അഭികാമ്യമാണ്.
അകാരണമായി കാലിൽ നീര് കാണപ്പെടുകയാണെങ്കിൽ മെഡിക്കൽ ഹെൽപ്പ് ഉറപ്പായും തേടണം