
കുഴിഞ്ഞു താഴ്ന്ന കണ്ണും, കൺ തടങ്ങളിലെ കറുപ്പും മാറാൻ ഇവ ചെയ്തു നോക്കു
ഇവ മാറ്റാൻ എന്തെല്ലാം ചെയ്യാം
1കമ്പ്യൂട്ടർ , ടിവി എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഇടയ്ക്കിടെ വിശ്രമം എടുക്കുന്നത് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും
പൊടിക്കൈകൾ
1ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ ശേഷം കണ്ണിനു മുകളില്‍ ഓരോ കഷണം വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ണിന് ചുറ്റും കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും
2ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ (കണ്‍പോളകളിലും) പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.
3കാലങ്ങളായി ആയുർവേദ ചികിത്സകർ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിനായി നിർദ്ദേശിക്കുന്ന ഒന്നാണ് കുങ്കുമാദി തൈലം. ഇതും കണ്ണിനു ഏറെ ഗുണം ചെയ്യും.
4കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയുക എന്നത് ഏറെ വിജയിച്ച രീതിയാണ്.
5രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും ഉത്തമ ഫലം ചെയ്യും.