തിരുവനന്തപുരം: പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ ചില വാക്കിയ പണത്തെ ചൊല്ലി നേമം ഏര്യ കമ്മിറ്റി യോഗത്തിൽ തർക്കം. കല്ലിയൂർ പഞ്ചായത്ത് ഭരണം പിടിക്കാൻ ചില വാക്കിയ പണത്തെ ചൊല്ലിയാണ് യോഗത്തിൽ വാഗ്വാദങ്ങൾ ഉണ്ടായത്. ഭരണം പിടിക്കാൻ 10 ലക്ഷം രൂപ പാർട്ടിക്ക് ചിലവായി. 4 ലക്ഷം രൂപ പാർട്ടി നൽകിയെന്നും ബാക്കി തുക പാർട്ടി നൽകണമെന്നുമായിരുന്നു ചർച്ചയിൽ ഒരു വിഭാഗത്തിൻ്റെ ആവശ്യം.
പാർട്ടി ജില്ലാ കമ്മിറ്റി അറിയാതെ നടന്ന ഇടപാടിനെതിരെ പ്രാദേശിക നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഭരണം പിടിക്കാൻ പത്തുലക്ഷം രൂപ ചിലവിയെന്നും ഇതിൽ നാലുലക്ഷം ലോക്കൽ കമ്മിറ്റി നേതാവിനു കൈമാറിയിട്ടുണ്ടെന്നുമാണ് ഏര്യാ കമ്മിറ്റിയില്ല പ്രമുഖ നേതാവ് യോഗത്തിൽ വ്യക്തമാക്കിയത്. ഭരണമാറ്റത്തിന് ചുക്കാൻപിടിച്ച ലോക്കൽ കമ്മിറ്റിയിലെ നേതാവിന് ബാക്കി തുകയായ 6 ലക്ഷം രൂപ ഉടൻ നൽകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
പാർട്ടി കമ്മിറ്റികൾ അറിയാതെ നടന്ന പണമിടപാടിനെപ്പറ്റി സംസ്ഥാന – ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഒരു വിഭാഗം. 2023 ജൂണിലാണ് പഞ്ചായത്ത് ഭരണം ബിജെപിയിൽ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തത്. ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി – 10, എൽഡിഎഫ് – 9, കോൺഗ്രസ് – 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. കേവല ഭൂരിപക്ഷം ആർക്കുമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബിജെപി പഞ്ചായിൽ ഭരണം നടത്തിയിരുന്നത്. കോൺഗ്രസിലെയും ബിജെപിയിലേയും ഓരോ അംഗങ്ങളുടേയും പിന്തുണയോടെയാണ് സിപിഎം അവിശ്വാസ പ്രമേയം പാസായത്.
Read More:
- കെ. രാധാകൃഷന്റെ മന്ത്രിസ്ഥാനം തെറിക്കും: ലോക്സഭാ സീറ്റുകാട്ടി പ്രലോഭനം; പട്ടിക ജാതിക്കാരനെ ദോവസ്വം മന്ത്രി പദത്തില്‍ നിന്നും താഴെയിറക്കല്‍ ലക്ഷ്യം
- സ്പീക്കർക്ക് കസർത്ത് നടത്താനും ഉണ്ണാനും കോടികൾ; കരാറുകമ്പനിയെ സഹായിച്ചിട്ടും സഹായിച്ചിട്ടും മതിവരാത്ത സർക്കാർ; ധൂർത്ത് തുടരുന്നു….
- സിപിഎം ജില്ലാ നേതൃത്വത്തിന് വഴങ്ങി സംസ്ഥാന നേതൃത്വം; ആലത്തൂരിൽ കെ രാധാകൃഷ്ണൻ തന്നെ
- ടി.പി.വധക്കേസില്‍ സിപിഎമ്മിന് ബന്ധമുണ്ട്: മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു; എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി
- കയ്യേറ്റക്കാർ ഒഴിയാതെ ഇടുക്കി; നൽകിയത് 19549 അനധികൃത പട്ടയങ്ങൾ; റവന്യൂ വകുപ്പിൽ നടന്നത് വൻ അട്ടിമറി
ബിജെപി അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. തുടർന്ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 9നെതിരെ 11 വോട്ടുകൾക്ക് സിപിഎമ്മിലെ എം സോമശേഖരൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോൺഗ്രസ് അംഗത്തിന് വൈസ് പ്രസിഡൻ്റ് സ്ഥാനവും നൽകുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് പണം ചിലവഴിച്ചത് എന്ന ആരോപണവും ശക്തമാണ്. ഭരണം പിടിക്കാൻ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. പാർട്ടി ഫണ്ട് പിരിച്ചെടുക്കുമ്പോൾ ലോൺ തിരിച്ചടയ്ക്കാമെന്നാണ് ധാരണയെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം നൽകുന്ന സൂചന.