കോയമ്പത്തൂർ: അരസംപാളയത്തെ അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവെയുടെ ഭാഗമായി തേനീച്ച കൃഷിയെപ്പറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നമ്മുടെ വീടിനോട് ചേർന്നു തന്നെ നമ്മുടെ കൺമുന്നിൽ കാണാനാകുന്ന തരത്തിൽ ആരംഭിയ്ക്കാവുന്ന ഒരു കൃഷിയാണ് തേനീച്ചക്കൃഷി.ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്ടവുമായ ഒന്നാണ് തേൻ.
അതിനാൽത്തന്നെ വളരെ ചെറിയ രീതിയിൽ തുടങ്ങിയാലും പിന്നീട് വികസിപ്പിച്ചാൽ വലിയ വിപണി തരും തേനീച്ചക്കൃഷി. ഉയർന്ന അളവിലും നല്ല നിലവാരമുള്ള തേനും, റോയൽ ജെല്ലി, പ്രോപോളിസ്, ചീപ്പ് തേൻ, തേനീച്ച വിഷം തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങൾ വഴി സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കാം.
Read More…..
- ലീഗിൽ ഇ.ടിയും സമദാനിയും സ്ഥാനാർഥികൾ:മണ്ഡലം മാറും
- ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു
- വീണ വിജയൻറെ കമ്പനിയെ കുറിച്ച് മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി.സതീശൻ
- ടിപി വധക്കേസ്:പി മോഹനനെ വിട്ടയച്ചത് എന്തിന്:വിട്ടയച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
- ഹൈദരാബാദിൽ ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു : ചികിത്സാ പിഴവെന്നു പിതാവ്
തേനീച്ചവളര്‍ത്തലിന് കാര്‍ഷിക മേഖലയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്കാന് കഴിയുമെന്നും അതിനെക്കുറിച്ചു കര്‍ഷകരില്‍ അവബോധമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമൃതയിലെ വിദ്യാർത്ഥികൾ കർഷകരെ ബോധ്യപ്പെടുത്തി.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ,റാവെ കോർഡിനേറ്റർ ഡോ ശിവരാജ് പി, ക്ലാസ്സ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സത്യപ്രിയ ഇ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ.പ്രിയ ആർ, ഡോ.പാർത്ഥസാരഥി എസ്, ഡോ.വിആർ.മഗേശൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളായ കീർത്തന,നവ്യ,സായ് ശ്രേയ, ഐശ്വര്യ, ആദിത്യൻ, കാവ്യ, ആർദ്ര, സായ് ശോഭന, സോനിഷ്, നിദിൻ, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക, സുധീന്ദ്ര എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.