കോയമ്പത്തൂർ: അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർഥികൾ റാവെ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് ക്ലാസ് നടത്തി.
വാഴ കൃഷിയെ ബാധിക്കുന്ന കീട ശല്യവും പരിഹാരങ്ങളും ശാസ്ത്രീയരീതിയിലും, ജൈവ വള പ്രയോഗത്തിലൂടെയും കർഷകർക്ക് വിശദീകരിച്ച് കൊടുത്തു.
Read More…..
- വീണ വിജയൻറെ കമ്പനിയെ കുറിച്ച് മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി.സതീശൻ
- ലീഗിൽ ഇ.ടിയും സമദാനിയും സ്ഥാനാർഥികൾ:മണ്ഡലം മാറും
തക്കാളി, വഴുതിനിങ്ങ , മുള്ളങ്കി എന്നിവയെ ബാധിക്കുന്ന വെള്ളീച്ച ശല്യത്തിനും കീടശല്യത്തിനും വേപ്പെണ്ണ ഉപയോഗിച്ചുള്ള പരിഹാരങ്ങളെ കുറിച്ചും കർഷകർക്ക് പറഞ്ഞുകൊടുത്തു.
തെങ്ങിനെ ബാധിക്കുന്ന കൊമ്പൻചെല്ലി ശല്യത്തിന് ആവണക്കെണ്ണ ഉപയോഗിച്ചുള്ള പരിഹാരങ്ങളും കാണിച്ചുകൊടുത്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.