3 ജി എക്സ്ട്രാക്റ്റ് കർഷകർക്ക് പരിചയപ്പെടുത്തി കോയമ്പത്തൂർ അമൃത കോളേജിലെ വിദ്യാർത്ഥികൾ

കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതിയായ 3 ജി എക്സ്ട്രാക്റ്റ് കർഷകർക്ക് പരിചയപ്പെടുത്തി.

ഈ ലായനി വിളകളിലെ ദോഷകരമായ പ്രാണികളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ നല്ലൊരു കീടനാശിനിയായി പ്രവർത്തിക്കുന്നു.ഇത് മൂന്ന് ചെടികളുടെ സത്തിൽ നിന്ന് ഉണ്ടാക്കുന്ന മിശ്രിതമാണ്. 18 ഗ്രാം വെളുത്തുള്ളി എടുത്ത് പുറം തൊലി നീക്കം ചെയ്ത് പേസ്റ്റ് ഉണ്ടാക്കുന്നു, അതേപോലെ 9 ഗ്രാം പച്ചമുളകും 9 ഗ്രാം ഇഞ്ചിയും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുന്നു.

മൂന്ന് പേസ്റ്റുകളും 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുന്നു . സ്പ്രേ ചെയ്യുന്നതിന് മുമ്പ് ഈ മിശ്രിതം നന്നായി ഇളക്കി ഫിൽട്ടർ ചെയ്യുന്നു. ഈ 500 മില്ലി സാന്ദ്രീകൃത ലായനി എടുത്ത് 10 ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തളിക്കുക.

Read More…..

കൂടുതൽ ഫലപ്രാപ്തിക്കായി  5-ഗ്രാം വേപ്പിന് പിണ്ണാക്ക് അല്ലെങ്കിൽ 5 മില്ലി വേപ്പെണ്ണയോ ചേർക്കാവുന്നതാണ് .ഇതിനെ “അഗ്നി അസ്തിരം” എന്നും വിളിക്കുന്നു. അഗ്നി എന്നാൽ തീ , അസ്തിരം എന്നാൽ വില്ലും അമ്പും. എല്ലാ ചീത്ത പ്രാണികളെയും നശിപ്പിക്കും , നല്ല പ്രാണികളെ ഉപദ്രവിക്കില്ല എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതികൾ ജൈവ വിള ഉൽപാദന രീതികളുടെ വിപുലമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.