വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ ചേതേശ്വര്‍ പൂജാരയെ പിന്തള്ളി കേരള താരം സച്ചിന് ബേബി. രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോഴാണ് റണ്‍ വേട്ടയില്‍ സച്ചിന് ബേബി പൂജാരയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരനായത്.
ആന്ധ്രയ്ക്കെതിരെ (113) സെഞ്ചുറി നേടിയതോടെയാണ് സച്ചിന് ബേബി രണ്ടാമതെത്തിയത്. ഏഴ് കളികളിലെ 12 ഇന്നിങ്സില്‍ നിന്ന് 830 റണ്‍സാണ് 35കാരന് നേടിയത്. നാല് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. അസമിനെതിരെ നേടിയ 131 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 83 ശരാശരിയിലാണ് സച്ചിന് ബേബിയുടെ നേട്ടം.
860 റണ്‍സടിച്ച ആന്ധ്ര താരം റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന് മുന്നിലുള്ളത്. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഭുയിയുടെ അക്കൗണ്ടിലുണ്ട്. 86.01 ശരാശരിയിലാണ് നേട്ടം. ഭാരതതാരം സൗരഷ്ട്രയുടെ ചേതേശ്വര്‍ പൂജാരയും സച്ചിന് ബേബിക്ക് പിന്നിലാണ്. 11 ഇന്നിങ്സില്‍ നിന്ന് 781 റണ്‍സാണ് പൂജാര നേടിയത്. പുറത്താവാതെ നേടിയ 243 റണ്‍ണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും പൂജാര നേടി.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ