വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുഞ്ഞിനും ഇതിനു മുമ്പു നടന്ന പീഡനങ്ങളിൽ പീഡിപ്പിച്ച് കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ ജനകീയ വിലാപങ്ങളാണെന്നും ആ വിലാപങ്ങൾ അവഗണിക്കുവാൻ നീതിപീഠങ്ങൾക്കു കഴിയില്ലെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. വണ്ടിപ്പെരിയാർ നീതിസമര സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഡ്വ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ എം.പി. മത്തായി അധ്യക്ഷത വഹിച്ചു. സി.ആർ നീലകണ്ഠൻ ഭാവി പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. വി.എം. മാർസൻ സ്വാഗതം പറഞ്ഞു.
നീതി സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാണെമെന്ന് പങ്കെടുത്ത എല്ലാ സംഘടനാനേതാക്കളും ആവശ്യപ്പെട്ടു.
സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജോസഫ് എം. പുതുശ്ശേരി (എക്സ് എം എൽ എ) , പി.എം. വിനോദ് ( KPMS ), വിനോദ് വിൽസൺ ( ആം ആദ്മി പാർട്ടി), പി.ടി. ജോൺ (SKM), അസൂറ ടീച്ചർ (വിമൺ ജസ്റ്റിസ് മൂവ്മെൻ്റ , ബൽകീസ് ബാനു, ജ്യോതി നാരായണൻ, അഡ്വ ജോൺ ജോസഫ്, ജേക്കബ് വടക്കുംചേരി, വിജയൻ അമ്പലത്തറ, ലൈല റഷീദ്, അനിൽ ജോസ്, അശോക് (സ്വരാജ്), സാൽവിൻ (ജനകീയ പ്രതിരോധ സമിതി), സുബൈർ ( ജനാധിപത്യ സംരക്ഷണ സമിതി), ശ്രീനിവാസൻ നായർ, തുടങ്ങിയവർ സംസാരിച്ചു.
















