തിരുവനന്തപുരം: പോക്സോ കേസിൽ തമിഴ്നാട് സ്വദേശിയായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി കടയന്നല്ലൂർ പുളികയൻകുടി പുതുക്കുടി ശിവരാമു നഗറിൽ ധനപാൽ ദുരൈയെ (61) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
പെൺകുട്ടിയെ എട്ടുവയസിലും 15-ാം വയസിലും ഇയാൾ പീഡിപ്പിച്ചിച്ചുവെന്നാണ് പരാതി. മാനസികാസ്വാസ്ഥ്യമുണ്ടായ കുട്ടി മെഡിക്കൽ കോളേജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്.
ഡോക്ടർ വലിയതുറ പോലീസിന് നൽകിയ വിവരത്തെ തുടർന്നായിരുന്നു പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ