ലണ്ടൻ: രാജ്യത്തെ എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ നിരോധിക്കാനൊരുങ്ങി യുകെ. വിദ്യാർഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് തീരുമാനം. ക്ലാസ് മുറികളിൽ വിദ്യാര്‍ഥികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്നു സർക്കാർ അറിയിച്ചു.
സ്കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലമാണെന്ന് പ്രസ്താവനയിലൂടെ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം ക്ലാസ് മുറിയിൽ വിദ്യാർഥികളിൽ അശ്രദ്ധയുണ്ടാക്കുന്നുണ്ട്. തീരുമാനം മികച്ച രീതിയിൽ പഠിപ്പിക്കാൻ അധ്യാപകർക്ക് സഹായകരമാകും. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരമുണ്ടാക്കുകയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.
ഇംഗ്ലണ്ടിലുടനീളമുള്ള എല്ലാ ക്ലാസ് മുറികളും ഒരേ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. സ്കൂൾ സമയം മുഴുവൻ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് മാർഗനിർദേശത്തിൽ പ്രധാനമായി വ്യക്തമാക്കുന്നത്. പാഠനസമയത്ത് മാത്രമല്ല, ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
മൊബൈൽ ഫോണിന് സ്കൂളിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുക അല്ലെങ്കിൽ സ്കൂൾ സ്റ്റാഫിനെ ഏൽപ്പിക്കുകയെന്ന നിർദേശവുമുണ്ട്. ഫോണുകൾ സുരക്ഷിതമായ സ്കൂളിൽ സൂക്ഷിക്കാനാകുന്ന സൗകര്യമൊരുക്കുകയെന്ന നിർദേശവുമുണ്ട്. നിർദേശങ്ങൾ ലംഘിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളെ തടങ്കലിൽ വെക്കാനും അവരുടെ ഫോണുകൾ കണ്ടുകെട്ടാനും നിർദേശത്തിൽ പറയുന്നുണ്ട്.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ