റിയാദ് ∙ ഹജ്, ഉംറ തീർഥാടകരുടെ സംശയ നിവാരണത്തിന് സൗദിയിൽ എഐ റോബട്. മതപരമായ കർമങ്ങളെക്കുറിച്ച് തീർഥാടകരുടെ സംശയങ്ങൾക്കു മറുപടി നൽകാനും ഗൈഡൻസ് റോബട് തയാർ. ഉറുദു, അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, തുർക്കി, മലയ്, ചൈനീസ്, ബംഗാളി, തുടങ്ങി വിവിധ ഭാഷകളിൽ സേവനം ലഭിക്കും. ഭാവിയിൽ മലയാളം ഉൾപ്പെടെ മറ്റു ഭാഷകളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. ഏറ്റവും പുതിയ അംഗീകൃത ഫത്വകളെക്കുറിച്ചും റോബട് ലളിതമായി വിവരിക്കും. കൂടാതെ ടച്ച് സ്ക്രീൻ ഉപയോഗിച്ച് 21 സേവനങ്ങളും ലഭ്യമാക്കാം. റോബട്ടിന് സ്വതന്ത്രമായി സഞ്ചരിക്കാം. 24 മണിക്കൂറും സേവനം ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക