മസ്കത്ത് ∙ ലോകത്തെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നായ ‘അയേൺ മാൻ’ മത്സരത്തിൽ ലക്ഷ്യം നേടി ആലപ്പുഴ സ്വദേശി മച്ചു (ഷാനവാസ്). 9 കി.മീ. നീന്തൽ, 90 കി.മീ. സൈക്ക്ലിങ്, 21.1 കി.മീ ഓട്ടം എന്നിവയാണ് ഈ കായിക പരീക്ഷണത്തിൽ മറികടക്കേണ്ടത് എട്ടര മണിക്കൂറിൽ മൂന്നു ഘട്ടവും പൂർത്തിയാക്കണം. ഓരോ ഇനവും നിശ്ചിത സമയത്തിലും തീർക്കണം. എന്നാൽ ഏകദേശം ഏഴര മണിക്കൂർ കൊണ്ട് മച്ചു മത്സരങ്ങൾ പൂർത്തിയാക്കി.
ഒമാനിലും ഇന്ത്യയിലുമായി ദീർഘദൂര മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത മച്ചു കഴിഞ്ഞ 15 വർഷമായി ഒമാനിൽ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയുന്നു. ഇദ്ദേഹം ഒട്ടേറെ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനവും പ്രചോദനവുമായി മുന്നിലുണ്ട്. മഞ്ജുവാണ് ഭാര്യ, ഏക മകൾ മീനാക്ഷി. അയേൺമാൻ മത്സരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക