കൊല്ലം: അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
പ്രതി തന്റെ അമ്മയെ പതിവായി ഉപദ്രവിക്കുന്ന വിവരം പോലീസില്‍ അറിയച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി യുവാവിനെയും അമ്മയെയും ആക്രമിച്ചു. യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദ്ദിച്ചു. തടയാൻ ശ്രമിച്ച അമ്മയെയും ഇയാള്‍ മർദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യ്തു.
അതിക്രമങ്ങള്‍ക്ക് ശേഷം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ