പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശിൽപയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്നാണ് ശിൽപ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. മാവേലിക്കരയില്‍ വെച്ച് കൊല ചെയ്തതിന് ശേഷം കാറില്‍ ഷൊര്‍ണൂരില്‍ തിരിച്ചെത്തിയെന്നാണ് അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴി.
കഴിഞ്ഞ ശനിയാഴ്ചയാണ് ശില്‍പ ഷൊര്‍ണൂരുള്ള ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെത്തിയത്. പല തവണ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാല്‍ കാര്യമായിട്ടെടുത്തില്ലെന്നാണ് പങ്കാളി പറയുന്നത്. സാധാരണ പോലെ മെസേജ് അയച്ചതാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പങ്കാളിയും പൊലീസില്‍ മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പാലക്കാട് ഷൊര്‍ണൂരില്‍ ഇന്നലെ രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ശില്‍പ കുറ്റം സമ്മതിച്ചു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















