ന്യൂഡല്‍ഹി: ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി സുപ്രിംകോടതി. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര വീഴ്ചയെന്ന് സുപ്രിംകോടതി നിരിക്ഷിച്ചു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത ആളായിരിക്കണം റിട്ടേണിംഗ് ഓഫിസറെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ നിയോഗിക്കുന്ന ജുഡീഷ്യല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലായിരിക്കണം തെരഞ്ഞെടുപ്പ്. പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറുടെ കസ്റ്റഡിയിലുള്ള ബാലറ്റ് പേപ്പറുകള്‍ നാളെ ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് നാളെ രണ്ട് മണിയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
വരണാധികാരിയുടെ ഭാഗത്തുനിന്ന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചത്. ക്രമക്കേടിന്റെ പേരില്‍ വരണാധികാരി അനിൽ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു.
ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറഞ്ഞത്.
ബാലറ്റ് പേപ്പറുകൾ ചൊവ്വാഴ്ച പരിശോധനയ്ക്കായി കൊണ്ടുവരാൻ കോടതി നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറെക്കൊണ്ട് വോട്ടുകൾ വീണ്ടും എണ്ണിക്കണമെന്ന് ആദ്യം നിർദ്ദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതിനെ ചൂണ്ടികാട്ടി “കുതിരക്കച്ചവടം” ഗൗരവമുള്ള കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















