കൊച്ചി: ക്വാണ്ടം എഎംസി പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയായ (എന്‍എഫ്ഒ) ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ട് അവതരിപ്പിച്ചു. ദീര്‍ഘകാല വരുമാനം നേടിത്തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങള്‍, ഡെറ്റ്, സ്വര്‍ണം തുടങ്ങി വൈവിധ്യ പോര്‍ട്ട്ഫോളിയോകളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്.
മാര്‍ച്ച് 1 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധന നേട്ടമുണ്ടാക്കിക്കൊടുക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. 500 രൂപയില്‍ തുടങ്ങുന്ന നിക്ഷേപ പദ്ധതിയാണിത്. എസ്ഐപി മുഖേനയാണെങ്കില്‍ പ്രതിദിനം 100 രൂപ നിക്ഷേപിച്ചും തുടങ്ങാം.
Read more ….
- എത്ര ശ്രദ്ധിച്ചിട്ടും ബി പി കുറയുന്നില്ല കാരണമറിയാമോ?
- ആഡംബര കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയല്‍ ഡ്രൈവ്
- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യ പിന്തള്ളപ്പെട്ടു, ഫ്രാൻസ് ഒന്നാം സ്ഥാനത്ത്
- നിർണായകമായി സിസിടിവി ദൃശ്യം:ബൈക്കിൽ രണ്ടുപേർക്കിടയിൽ കുട്ടിയെ കണ്ടെന്ന് യുവാവ്
- ശരീരത്തിലെ സ്ട്രെച് മാർക്കുകൾ പെട്ടന്ന് കളയാം: ഇത് ഉപയോഗിച്ച് നോക്കു
ക്വാണ്ടം മള്‍ട്ടി അസറ്റ് അലോക്കേഷന് ഫണ്ടിന് ഡയറക്ട്, റെഗുലര്‍ പ്ലാനുകളുണ്ട്. ഫണ്ടിന്റെ 35 ശതമാനം മുതല്‍ 65 ശതമാനം വരെ നിക്ഷേപം ഇക്വിറ്റി ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലും, 25-25 ശതമാനം വരെ ഡെറ്റിലും, 10-20 ശതമാനം വരെ സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലുമായിരിക്കും.