കൊച്ചി: എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്ന് പൊരുതിനേടിയ ബാക്കിജീവിതം പ്രതീക്ഷകളുടേതാണെന്ന് തെളിയിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് രോഗമുക്തി നേടിയവർ. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങാണ് വൈകാരികനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് കാൻസറിനെ അതിജീവിച്ച ഇരുപതിലേറെപ്പേരാണ് ഒത്തുകൂടിയത്. റേഡിയേഷൻ തെറാപ്പിയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ ആസ്റ്റർ മെഡ്‌സിറ്റി അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്ന് പോരാട്ടത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. വാക്കുകൾ മുറിഞ്ഞും ഇടറിയും പ്രതിധ്വനിച്ച അന്തരീക്ഷം.
അതിജീവിക്കാൻ പ്രേരിപ്പിച്ച ശക്തികൾക്കും മുന്നോട്ടുള്ള ജീവിതത്തിലെ പ്രതീക്ഷകൾക്കും സ്മാരകമായാണ് അവർ ആശുപത്രിയങ്കണത്തിൽ പൂച്ചെടികൾ നട്ടത്.ഗാർഡൻ ഓഫ് ഹീൽ അഥവാ “രോഗശാന്തിയുടെ തോട്ടം” എന്ന ഈ പൂന്തോട്ടം കാണുമ്പോൾ ഏവരിലും പ്രത്യാശയുണരണമെന്നാണ് ആശുപത്രി ജീവനക്കാരുടെ ആഗ്രഹം.
Read more ….
- ശരീരത്തിലെ സ്ട്രെച് മാർക്കുകൾ പെട്ടന്ന് കളയാം: ഇത് ഉപയോഗിച്ച് നോക്കു
- ആശയക്കുഴപ്പത്തിൽ എൻഡിഐ:സ്ഥാനാർത്ഥിയാകാനുറപ്പിച്ച് പിസി:പത്തനംതിട്ടയിൽ സുരേന്ദ്രൻ മതിയെന്ന് സർവേ
- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യ പിന്തള്ളപ്പെട്ടു, ഫ്രാൻസ് ഒന്നാം സ്ഥാനത്ത്
- ആഡംബര കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയല്‍ ഡ്രൈവ്
- Pazham niravu | നാലുമണി ചായക്ക് ഒരു പലഹാരം, പഴം നിറവ്
റേഡിയേഷൻ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദുർഗപൂർണ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഹെമാറ്റോളജി ആൻഡ് ഹേമറ്റോ ഓങ്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. രാമസ്വാമി എൻ വി, ഹെമാറ്റോളജി ആൻഡ് ഹേമറ്റോ ഓങ്കോളജി കൺസൽട്ടന്റ് ഡോ. ദീപക് ചാൾസ്, ആസ്റ്റർ മെഡ്‌സിറ്റി ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ തുടങ്ങിയവരും മറ്റ് ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ആശുപത്രിയോരത്തെ കായലിൽ ബോട്ട് സവാരിയും നടത്തിയാണ് അതിഥികൾ മടങ്ങിയത്.