കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി അസോളയുടെ സാധ്യതകളെപ്പറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു .ക്ലാസ്സിൽ അസോള വളർത്തലിന്റെ വിവിധങ്ങളായ സ്റ്റെപ്പുകൾ കുട്ടികൾ കർഷകർക്ക് പരിചയപ്പെടുത്തി.
അസോളാ എന്ന വെള്ളത്തിൽ വളരുന്ന ചെടിയെപ്പറ്റിയും അത് മണ്ണിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയും കുട്ടികൾ കർഷകർക്കായി വിവരിച്ചു .മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടുന്ന ഈ ചെടി പശുക്കൾക്കു തീറ്റയായി ഉപയോഗിക്കാം എന്നത് കർഷകർ ക്ലാസ്സ് കൂടുതൽ സ്വീകരിക്കുന്നതിനു കാരണമായി.
Read more ….
- ആശയക്കുഴപ്പത്തിൽ എൻഡിഐ:സ്ഥാനാർത്ഥിയാകാനുറപ്പിച്ച് പിസി:പത്തനംതിട്ടയിൽ സുരേന്ദ്രൻ മതിയെന്ന് സർവേ
- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യ പിന്തള്ളപ്പെട്ടു, ഫ്രാൻസ് ഒന്നാം സ്ഥാനത്ത്
- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനൽ നടപടികൾക്ക് സ്റ്റേ
- ആഡംബര കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയല്‍ ഡ്രൈവ്
- എത്ര ശ്രദ്ധിച്ചിട്ടും ബി പി കുറയുന്നില്ല കാരണമറിയാമോ?
കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ് ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്ദി, ശ്രേയ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.