ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവും പുട്ടിന്റെ കടുത്ത വിമര്ശകനുമായിരുന്ന അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധവുമായി അനുയായികള്‍.
അലക്സി നവൽനിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു ഭാര്യ യൂലിയയും പ്രതിഷേധത്തിൽ ഒപ്പം ചേർന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കൂട്ടാളികളും നവൽനിയുടെ മരണത്തിൽ പങ്കുകാരാണെന്ന് യൂലിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് അടക്കം കൂടുതൽ ലോകനേതാക്കളും പുട്ടിനെതിരെ രംഗത്തെത്തി.
വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ അലക്സി നവൽനിയുടെ മരണം രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിട്ടുള്ളത്.
നാല്‍പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്. 2022 ആദ്യം മുതല്‍ 30 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നിയെ ജയില്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം