തിരുവനന്തപുരം: പേട്ടയിൽ കാണാതായ നാടോടി ദമ്പതികളുടെ മകളായ രണ്ടു വയസുകാരി മേരിക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ച് ഡിവൈഎഫ്ഐ. എല്ലാ ഘടകങ്ങങ്ങൾക്കും പ്രവർത്തകൾക്കും കുട്ടിയെ കണ്ടെത്താനുള്ള നിർദ്ദേശം ഡിവൈഎഫ്ഐ സംസ്ഥാന ഘടകം നൽകിക്കഴിഞ്ഞു. കുട്ടിയെ കണ്ടെത്തുന്നത് വരെ പൊലീസിനൊപ്പം ഡിവൈഎഫ്ഐയും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി വി. വസീഫ് അറിയിച്ചു.
തിരുവനന്തപുരം പേട്ട ഓള് സെയിന്റ്സ് കോളേജിന് സമീപം ടെന്റ് കെട്ടി താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളായ മേരിയെയാണ് കാണാതായത്. ഇവര്‍ക്ക് നാലു കുട്ടികളാണുള്ളത്. തേന്‍ ശേഖരിക്കാനായി പലയിടങ്ങളിലായി കുടുംബ സമേതം കറങ്ങുന്ന ഇവര്‍ക്ക് നാല് മക്കളാണുള്ളത്.
കഴിഞ്ഞ രാത്രിയിൽ ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാന്‍ കിടന്നത്. അതിനിടെയാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മഞ്ഞ സ്കൂട്ടറില്‍ എത്തിയവര്‍ എടുത്തുകൊണ്ടുപോയി എന്നാണ് ഒപ്പം ഉറങ്ങിയിരുന്ന കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴി. എന്നാല്‍ കുടുംബത്തിലുള്ളവര്‍ നൽകുന്ന മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. സ്കൂട്ടറിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇളയ സഹോദരൻ പറഞ്ഞ അറിവ് മാത്രമാണിതെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് പിന്നീട് പറഞ്ഞത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. പേട്ട പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Read more:
- ടിപി വധം: പ്രതികൾക്ക് തിരിച്ചടി: രണ്ട് പ്രതികളെ വെറുതേ വിട്ടതും കോടതി റദ്ദാക്കി
- പി. മോഹനനെ വെറുതേവിട്ട നടപടിക്കെതിരെ അപ്പീൽ നൽകും; സി.പി.എമ്മിന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടു; ടി.പി. വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ കെ രമ
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- രണ്ടു വയസ്സുകാരിയുടെ തിരോധാനം; സഹോദരന്റെ മൊഴിയിൽ അവ്യക്തത; വിപരീത ദിശയിൽ പൊലീസ് നായയുടെ സഞ്ചാരം; വ്യക്തത വരാതെ പൊലീസ്
ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവര്‍. തിരുവനന്തപുരം ജില്ലയിലേയും സംസ്ഥാനത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497990008, 9797947107, 0471- 2501801 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.