ഇൻഡോർ: ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി നിലവിൽ ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി എട്ടു മാസം ഗർഭിണിയായിരുന്നുവെന്നും കുഞ്ഞ് ഉദരത്തിൽവച്ചു തന്നെ കൊല്ലപ്പെട്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, യുവതി കൂട്ടബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
ഭർത്താവ് പ്രതിയായ ബലാത്സംഗ കേസിൽ ഇരയായ യുവതിയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയപ്പോഴാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ ആംബുലൻസിൽ വച്ച് ഭർത്താവ് പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോയാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭർത്താവിന്റെ പേരിൽ ആരോപിക്കപ്പെട്ട ബലാത്സംഗ പരാതി പറഞ്ഞുതീർക്കാനാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചാന്ദ്പുർ ഗ്രാമത്തിലേക്കു പോയതെന്നു യുവതി വെളിപ്പെടുത്തിയതായി അംബാ ടൗൺ ഇൻസ്പെക്ടർ അലോക് പരിഹാർ വിശദീകരിച്ചു. ഇതേക്കുറിച്ചു സംസാരിക്കുന്നതിനിടെ മൂന്നു പുരുഷൻമാർ ചേർന്നു പിടിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ തീകൊളുത്തിയതായും യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ആംബുലൻസിൽവച്ച് ഭർത്താവ് പകർത്തിയ വിഡിയോയിലും മൂന്നു പുരുഷൻമാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പറയുന്നുണ്ട്. ഇവരുടെ കയ്യിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, തന്റെ ഭർത്താവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും ബന്ധുക്കളും ചേർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതായും യുവതി ആരോപിച്ചു.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
അതേസമയം, യുവതിയുടെ ആരോപണങ്ങൾ അവരുടെ ഭർത്താവിനെതിരെ പരാതി നൽകിയ സ്ത്രീയും ബന്ധുക്കളും നിഷേധിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ യുവതി സമ്മർദ്ദം ചെലുത്തിയതായും തയാറാകാതെ വന്നപ്പോൾ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നുമാണ് അവരുടെ നിലപാട്. യുവതി പീഡനത്തിന് ഇരയായോ എന്ന കാര്യം ഡോക്ടർമാരും സ്ഥിരീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതിയുടെ ഭർത്താവിനെതിരെ ബലാത്സംഗ കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക