വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് കർഷകർ പ്രതിഷേധിക്കുന്നത്. നമുക്കിടയിൽ കർഷക സമരം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്.
അത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് സമരക്കാര്‍ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതായി അവകാശപ്പെട്ട് ഒരു ദൃശ്യം. വൈറലായ ഈ ചിത്രത്തിൽ കാണുന്നത് പുറത്തുനിന്നും വാഹനത്തിനുള്ളിലേക്ക് ഗ്ലാസ് നല്കുന്ന കുറച്ചു ആളുകൾക്ക് മദ്യം പകര്‍ന്ന് നല്‍കുന്നതാണ്. ചിത്രത്തിന്റെ പൂര്‍ണ്ണമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചാരത്തിലുണ്ട്.
“കോടീശ്വരന്മാരായ മുതലാളിമാരുടെ വാക്ക് കേട്ട് ബലിയാടാവാൻ സമരത്തിന് ഇറങ്ങിയവരെ പിടിച്ചുനിർത്താൻ Royal Stag Whisky കൊടുത്ത് റോയൽ കർഷകരാക്കുന്നു. ” എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.എന്താണ് വാർത്തയുടെ സത്യാവസ്ഥ ?
റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ ചിത്രം പരിശോധിക്കാം. 2020 ഏപ്രിലിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ലഭിച്ചത്. “ഏറ്റവും വലിയ മാനുഷിക സേവനങ്ങളില്‍ ഒന്ന്, ചരിത്രം ഒരിക്കലും ഇത് മറക്കില്ല ” എന്ന് ഹാസ്യം കലർത്തിയെഴുതിയ കുറിപ്പിനൊപ്പമാണ് ഈ പോസ്റ്റ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ വീഡിയോ 2020ല്‍ മറ്റ് പല ഫേസ്ബുക്ക് പേജുകളിലും കണ്ടെത്തിയെങ്കിലും എവിടെ നിന്ന് ചിത്രീകരിക്കപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒന്നാം കർഷക സമരം 2020 നവംബർ മുതൽ 2021 സെപ്റ്റംബർ വരെയാണ് നടന്നത്. പഞ്ചാബിലെ കര്‍ഷകരാണ് ആദ്യം സമരം ആരംഭിച്ചത്. അന്നും ഇതേ വീഡിയോ വൈറൽ ആയിരുന്നു. അതായത് കാര്‍ഷിക ബില്‍ പാസാകുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ വീഡിയോ പ്രചാരത്തിലുണ്ടായിരുന്നു എന്നർത്ഥം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം