കൊച്ചി: ടി.പി. വധക്കേസ് പ്രതികൾക്കെതിരായ ശിക്ഷ ശരിവെക്കുകയും രണ്ട് പ്രതികളെ വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈകോടതി വിധി സ്വാഗതം ചെയ്തും സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചും ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ. ടി.പി. വധക്കേസിലെ സി.പി.എമ്മിന്‍റെ പങ്ക് കൂടുതൽ വെളിപ്പെട്ടെന്നും ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും കെ.കെ. രമ പ്രതികരിച്ചു.
വലിയ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കേസിലുണ്ടായി. അഞ്ച് മാസം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഭാസ്കരൻ കൊച്ചിയിലെത്തി കേസിന് മേൽനോട്ടം വഹിച്ചു. സി.പി.എമ്മാണ് കേസ് നടത്തിയത്. കൊലയാളികൾക്ക് വേണ്ടിയുള്ള കേസും പാർട്ടിയാണ് നടത്തുന്നത്. സി.പി.എമ്മിന്‍റെ പങ്കാണ് ഹൈകോടതി തെളിയിച്ചിട്ടുള്ളത്.
അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ വെട്ടിക്കൊന്നത്. അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണം. അതിന് കൂടിയുള്ള താക്കീതാണ് ഹൈകോടതി വിധി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ വെറുതേവിട്ട നടപടിക്കെതിരെ അപ്പീൽ നൽകും.
Read more :
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ ഹൈകോടതി തീരുമാനിച്ചത് ആശ്വാസകരമാണ്. രണ്ട് പ്രതികളും കൊലപാതക ഗൂഢാലോചനയിൽ ഉൾപ്പെട്ട സി.പി.എം നേതാക്കളാണെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക