മക്ക- സന്ദർശകരുടെ കണ്ണുടക്കി മക്കയിലെ സുബൈദ കനാൽ ഓപൺ പൈതൃക ചന്ത. സുബൈദ കനാലിനരികിലുള്ള ഓപൺ മാർക്കറ്റിൽ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പാരാഗത വസ്ത്രങ്ങൾ, മെമെന്റോകൾ, മര ഉരുപ്പടികൾ എന്നിവയുടെ പ്രദർശനത്തിലൂടെയും വിൽപനയിലൂടെയും ധന്യമായ ഭൂതകാല സ്മരണകൾ സന്ദർശകരുടെ മനസ്സിലെത്തുകയാണ്.
മക്ക നഗര വികസനത്തിനായുള്ള റോയൽ കമ്മീഷനും അതിന്റെ പങ്കാളികളും ചേർന്നാണ് മാർക്കറ്റുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ ഭൂമിയുടെ ചരിത്രപരമായ മഹത്വവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായതിനാൽ മാർക്കറ്റ് മക്ക നഗര നിവാസികളിലെ താമസക്കാരെയും സന്ദർശകരെയും ഇവിടേക്കാകർഷിക്കുകയാണ്.
കുടിൽ വ്യവസായ പദ്ധതിയിലൂടെ വീടുകളിൽ നിർമിക്കുന്ന പരമ്പരാഗത ഉൽപന്നങ്ങൾ വിൽപനക്കു വെച്ചിട്ടുള്ളതിനാൽ സന്ദർശകർക്ക് വല്ലാത്തൊരു അനുഭവം തന്നെയാണ് ഇവിടേക്കുള്ള സന്ദർശനം സമ്മാനിക്കുന്നത്. മക്കയിലെ താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുക, വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാക്കുക, സാംസ്‌കാരിക പൈതൃക പ്രദേശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പരമ്പരാഗത ചന്ത ആരംഭിച്ചത്. കഴിഞ്ഞ ജനുവരി ആദ്യത്തിൽ ചന്തയാരംഭിച്ചതു മുതൽ ഭൂതകാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന പുരാവസ്തുക്കളും കരകൗശല വസ്തുക്കളും ഇവിടെ വിൽപനക്കുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക