തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടി ഇന്നലെ (18-2-24)പത്മശ്രീ ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം അരങ്ങേറി. ദൽഹി മലയാളിയും വടക്കാഞ്ചേരി സ്വദേശിയുമായ ഗീതാ ചന്ദ്രൻ്റെ അരനൂറ്റാണ്ട് പിന്നിട്ട നാട്യസപര്യയിൽ ഇത് രണ്ടാം തവണയാണ് നിശാഗന്ധിയിൽ നൃത്തം അവതരിപ്പിക്കുന്നത്.
‘അനന്തായ: എംബ്രേസിങ് ഇൻഫിനിറ്റി’ എന്ന സോളോ പ്രകടനത്തിന് മാറ്റുകൂട്ടാന്‍ വരുണ്‍ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹര്‍ ബാലചന്ദ്രൻ്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയേകി. ആസ്വാദകർക്ക് പുതിയ അനുഭവമായിമാറുക യായിരുന്നു ഗീതാ ചന്ദ്രൻ്റെ ഭരതനാട്യവിരുന്ന്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക