കോയമ്പത്തൂർ : അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ ഗ്രാമീണ പ്രവർത്തി പരിചയ മേളയുടെ ഭാഗമായി സിറുകളന്തയ് പഞ്ചായത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.വിത്ത് പരത്തുന്നതോ മണ്ണിൽ പരത്തുന്നതോ ആയ രോഗകാരികളായ ജീവികളിൽ നിന്നും സംഭരണ പ്രാണികളിൽ നിന്നും അണുവിമുക്തമാക്കുന്നതിനും അതിനായി വിത്ത് കുമിൾനാശിനി, കീടനാശിനി അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്ന പ്രയോഗമായ വിത്ത് ചികിത്സയെ പറ്റി വിദ്യാർത്ഥികൾ കർഷകർക്ക് ക്ലാസ്സ് നടത്തി.
സസ്യ രോഗങ്ങൾ പടരുന്നത് തടയാനും, മണ്ണിലെ പ്രാണികളെ നിയന്ത്രിക്കാനും, തൈകളിലെ വരൾച്ച ഒഴിവാക്കാനും, മുളപ്പിക്കൽ മെച്ചപെടുത്താനും ഇത് സഹായിക്കുന്നു.ട്രൈകോഡർമ ഉപയോഗിച്ച്കൊണ്ടുള്ള വിത്ത് ചികിത്സയെ പറ്റിയാണ് ക്ലാസ്സ് നൽകിയത്.ഇത് വിത്തിൽ പുരട്ടിയും മണ്ണിലൽ ചേർത്തുകൊടുത്തും ഉപയോഗിക്കാവുന്നതാണ്.
Read more ….
- വിള രോഗനിർണയത്തിനും വിള പരിചരണത്തിനും വേണ്ടിയുള്ള സൗജന്യ ആപ്പ് പരിചയപെടുത്തി വിദ്യാർത്ഥികൾ
- രണ്ടു വയസ്സുകാരിയുടെ തിരോധാനം; സഹോദരന്റെ മൊഴിയിൽ അവ്യക്തത; വിപരീത ദിശയിൽ പൊലീസ് നായയുടെ സഞ്ചാരം; വ്യക്തത വരാതെ പൊലീസ്
- ഛത്തീസ്ഗഡിൽ മതം മാറ്റം ജാമ്യമില്ലാക്കുറ്റമാക്കി : 10 വര്ഷം വരെ തടവ്
- വയനാട്ടിലെത്തി ഗവർണർ; കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
- ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
വിത്തിൽ കൂടി പകരുന്ന രോഗങ്ങൾക്കെതിരെ പൊടിരൂപത്തിലുള്ള ട്രൈകോഡർമ ഒരുകിലോഗ്രാം വിത്തിന് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ആവശ്യത്തിന് ലായനി തയ്യാറാക്കി ഒന്നുരണ്ട് മണിക്കൂർ കുതിർത്തുവെച്ചശേഷം ഉപയോഗിക്കാം.ജൈവസമ്പുഷ്ടമായ മണ്ണിൽ എളുപ്പം പ്രവർത്തിക്കാനും നിലനിൽക്കാനുമുള്ള കഴിവ് ഈ കുമിളിനുണ്ട്. കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽ പരിപാടിക്ക് നേതൃത്വം നൽകി.