ദോഹ: എ.ടി.പി ഖത്തർ ഓപൺ പുരുഷ വിഭാഗം പോരാട്ടങ്ങൾക്ക് തിങ്കളാഴ്ച ദോഹയിലെ ഖലീഫ ഇന്റർനാഷനൽ ടെന്നിസ് കോംപ്ലക്സിൽ തിങ്കളാഴ്ച തുടക്കമാകും. ഇതിഹാസതാരം റഫേൽ നദാൽ, നിലവിലെ ചാമ്പ്യൻ ഡാനിൽ മെദ്വ്യദേവ് എന്നിവർ അവസാന നിമിഷം പിൻവാങ്ങിയെങ്കിലും ആന്ദ്രെ റുബ്ലേവ്, കാരെൻ കചനോവ്, അലയാന്ദ്രോ ഡവിഡോവിച്, റിചാർഡ് ഗാസ്ക്വെറ്റ് തുടങ്ങിയ താരങ്ങൾ കോർട്ടിലിറങ്ങും. സീസണിൽ മിഡിൽ ഈസ്റ്റിലെ പോരാട്ടങ്ങൾക്ക് ഖത്തറിലൂടെയാണ് തുടക്കം കുറിക്കുന്നത്. എ.ടി.പി ടൂർ 250 വിഭാഗത്തിലാണ് ഖത്തർ ഓപൺ.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക