രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. നാലാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലിന് 314 എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. നിലവിൽ ഇന്ത്യക്ക് 440 റൺസിന്റെ ലീഡുണ്ട്.
മത്സരത്തിൽ 434 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 214 റൺസാണു നേടിയത്. സർഫറാസ് ഖാൻ 72 പന്തിൽ 68 റൺസെടുത്തു. 430 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ 557 റൺസെന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു മുന്നിൽവച്ചത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 122 റണ്‍സെടുത്തു പുറത്തായി.
ഗിൽ പോയതിന് പിന്നാലെയെത്തിയ ജയ്സ്വാളായിരുന്നു പിന്നീട് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. സെഞ്ച്വറി നേടിയ ശേഷം പേശീവലിവ് മൂലം റിട്ടയേഡ് ഹട്ടായ ജയ്സ്വാൾ വീണ്ടും ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കുൽദീപ് യാദവ് കൂടി പുറത്തായി. റെഹാൻ അഹമ്മദ് കുൽദീപ് യാദവിനെ റൂട്ടിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഒരു വിക്കറ്റിന് വേണ്ടി ഇംഗ്ലീഷ്നിര കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സർഫറാസും ജയ്സ്വാളും ഉറച്ചുനിന്നു. അഞ്ചാം വിക്കറ്റിൽ 58 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ന് 400 റൺസാണ് ഇന്ത്യ സ്കോറിനൊപ്പം കൂട്ടിച്ചേർത്തത്.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക