തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നു. സാധാരണയെക്കാൾ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3- 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്.
രാവിലെമുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാലാണിത്. രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം. നേരിട്ട് വെയിലേൽക്കുന്നത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകാം.
ചൂട് കൂടുമ്പോൾ ജലാംശവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകും. അതിനാൽ ധാരാളം വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. കൂടുതൽ വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം/ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ കുടിക്കുക.
അമിത ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സൂര്യാഘാതം മരണത്തിനുവരെ വഴിവെക്കാം. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധികടന്നാൽ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാവാം.
സൂര്യാതപം: അമിതവിയർപ്പ്, പേശീവലിവ്, ക്ഷീണം, തലകറക്കം, ഓക്കാനം, ഛർദി. മൂത്രത്തിന്റെ അളവ് തീരെ കുറഞ്ഞ് കടും മഞ്ഞ നിറമാവുക. സൂര്യാതപമേറ്റാൽ തൊലിപ്പുറത്ത് ചുവന്നപാടുകൾ, പൊള്ളൽ, നീറ്റൽ, തളർച്ച.
Read more :
- ടി.പി ചന്ദ്രശേഖരൻ വധകേസിൽ വിചാരണ കോടതിവിധിക്കെതിരായ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
സൂര്യാഘാതം: കടുത്ത ചൂട് ശരീരത്തിൽ നേരിട്ട് ഏൽക്കുന്നവരിലാണ് സൂര്യാഘാത സാധ്യത കൂടുതൽ.
ലക്ഷണങ്ങൾ: ശരീരത്തിലെ ചൂട് വളരെ ഉയർന്ന നിലയിൽ. തൊലിവരണ്ടുപോകൽ. തൊലിപ്പുറത്ത് നിറവ്യത്യാസം. വേഗത്തിലുള്ള നാഡിമിടിപ്പ്. മാനസികാവസ്ഥയിൽ മാറ്റങ്ങൾ. പേശീപിടിത്തം. തലവേദന. തലകറക്കം. അബോധാവസ്ഥ.
സൂര്യാതപം/സൂര്യാഘാതം എന്നിവ ഉണ്ടായതായി തോന്നിയാൽ വെയിലുള്ള സ്ഥലത്തുനിന്ന് രോഗിയെ തണലിലേക്ക് മാറ്റണം. കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക. ശരീരം തണുപ്പിക്കുക. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ വൈദ്യസഹായം ഉറപ്പുവരുത്തുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















