ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത് രണ്ടാം കർഷക സമരമാണ്. കർഷകർ ഡൽഹിയിലേക്ക് വരുന്നത് തടയാനായി സമരക്കാർ അതിർത്തികളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണീർവാതകം നിറച്ച ഡ്രോണുകൾ, ഇരുമ്പാണികൾ, സിമന്റ് ബാരികേടുകൾ, മുള്ളുകമ്പികൾ ഒക്കെ കർഷകസമരം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ഉപകാരണങ്ങളായിമാറിയിട്ടുണ്ട്.
മറ്റൊരുവശത്താകട്ടെ കർഷക സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന തരത്തിൽ നിരവധി വീഡിയോകൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിലൊന്നാണ് റോഡിൽ സമരം ചെയ്യുന്ന ആളുകൾക്ക് നേരെ ഒരു വൃദ്ധ ദേഷ്യപ്പെടുന്നതിന്റെ വീഡിയോ. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വിരൽ ആണ്.
“കർഷകസമരമെന്ന പേരിൽ നടത്തുന്ന ദൈനംദിന റോഡ് ഉപരോധങ്ങളിൽ പഞ്ചാബിലെ പൊതുജനങ്ങൾ മടുത്തു.
പഞ്ചാബിൽ നിന്നുള്ള ഒരു വൃദ്ധ കർഷകരെ ആക്ഷേപിക്കുന്നു” ഇതാണ് പ്രചരിക്കുന്ന വീഡിയോയുടെ തലക്കെട്ട്.
എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചത്തിൽ നിന്നും ഈ വീഡിയോ 2022 മുതൽ പ്രചാരത്തിലുള്ളതാണെന്നും പഞ്ചാബിൽ നിന്നുള്ളതാണെന്നും വ്യക്തമായി. വീഡിയോയിൽ “ജഗദംബെ” എന്ന് എഴുതിയിരിക്കുന്ന ഒരു ബസ് കാണാം “ജഗ്ദാംബെ ബസ് സർവീസ്” എന്ന ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമായി. ഈ പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ബസുകളുടെ സൈനേജ് ഡിസൈൻ വൈറൽ വീഡിയോയിലെ ബസുമായി സാമ്യതയുള്ളതായിരുന്നു.
തുടർന്ന്നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ കൂടുതൽ വെളിച്ചത്തേക്ക് വരാൻതുടങ്ങി. 2022 നവംബർ 3ന് പെട്രോൾ പമ്പ് ഉടമകൾ പ്രഖ്യാപിച്ച പ്രതിഷേധമാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പട്യാലയിൽ തൻ്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിന് പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബസ് സർവീസിൻ്റെ ഓപ്പറേറ്റർ പറഞ്ഞിട്ടുള്ളതായ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധം നടക്കുമ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്നും വഴി തടഞ്ഞതിനാൽ പ്രതിഷേധക്കാരോട് ദേഷ്യപ്പെട്ട സ്ത്രീയാണ് വീഡിയോയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ അതുവഴി പോയ ചില കർഷക സംഘടനാ നേതാക്കളും പെട്രോൾ പമ്പ് ഉടമകളുടെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോഡിൽ അവർക്കൊപ്പം ഇരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി സർക്കാരിന്റെ കാലത്തെ ആദ്യത്തെ കർഷക സമരം 2020 നവംബർ മുതൽ 2021 സെപ്റ്റംബർ വരെയാണ് നടന്നത്. വൈറൽ വീഡിയോയിലുള്ള സംഭവം നടന്നത് 2022ലാണ്. ഇതിന് ഒരു വർഷം മുമ്പ് തന്നെ കർഷക സമരം അവസാനിച്ചിരുന്നു. രണ്ടാം കർഷക സമരം 2024 ഫെബ്രുവരി 12നാണ് ആരംഭിച്ചത്.
ഇതിൽ നിന്നും സമരം ചെയ്യുന്ന കർഷകരോട് ദേഷ്യപ്പെടുന്ന വൃദ്ധ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം