മസ്‌കത്ത് ∙ മുലദ്ദ ഇന്ത്യൻ സ്‌കൂളിന്റെ 33–ാമത് വാർഷികാഘോഷം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ നടന്നു. മുസന്ന വിലായത്തിൽ നിന്നുള്ള ശൂറ അംഗം അബ്ദുല്ല സയീദ് അൽ സാദി മുഖ്യാതിഥിയായിരുന്നു. സിറാജുദ്ദീൻ നഹ്ലത്ത്, (സ്‌കൂൾ ബോർഡ് അംഗം) വിശിഷ്ടാതിഥിയായിരുന്നു.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എ അനിൽകുമാർ, കൺവീനർ എം ടി മുസ്തഫ, ട്രഷറർ ദിലീപ് കുമാർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, പ്രത്യേക ക്ഷണിതാക്കൾ, അഭ്യൂദയകാംക്ഷികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥിയും വിശിഷ്ടവ്യക്തികളും ചേർന്ന് ഭദ്രദീപം കൊളുത്തി വാർഷികാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് എ അനിൽകുമാർ സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രവീൺ കുമാർ അവതരിചിച്ച സ്‌കൂൾ വാർഷിക റിഷോർട്ട് സ്‌കൂളിന്റെ നേട്ടങ്ങളുടെ അവലോകനമായിരുന്നു.
സി ബി എസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. 12ാം തരം പരീക്ഷയിൽ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ കനിഷ്‌ക മിത്ര രാജശേഖരൻ, അൻഫൽ സയീദ് എന്നീ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിച്ചു. സ്‌കൂളിൽ 30,25,10 വർഷം പൂർത്തിയാക്കിയ അധ്യാപകരെയും ഈ വർഷത്തെ മികച്ച അധ്യാപകരെയും മികച്ച പ്രകടനം കാഴ്ചവച്ച മറ്റുള്ളവരെയും ആദരിച്ചു. തുടർന്ന് സ്‌കൂൾ വാർത്താ കുറിപ്പ് അറോറ, ഡിപ്പാർട്ട്‌മെന്റ് ബുള്ളറ്റിൻ ‘സ്‌പെക്ട്രം’ എന്നിവയുടെ പ്രകാശനം നടന്നു. മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കും എ. അനിൽകുമാർ ഉപഹാരം നൽകി. വൈസ് പ്രിൻസിപ്പൽ ആഷിക്ക് കെ. പി. വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക