യാമ്പു ∙ ലോക റെക്കോർഡുകൾ തുടർകഥയാക്കിയ യാമ്പു പൂഷ്പമേള ഇത്തവണയും വേറിട്ട വിസ്മയകാഴ്ചയൊരുക്കി റെക്കോർഡുകളിട്ട് പുഷ്പസ്നേഹികളുടെ ശ്രദ്ധനേടുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പദം, ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പൂക്കുട, പുനരുപയോഗ വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ ശിൽപ്പം എന്നീ മൂന്ന് നേട്ടങ്ങളാണ് ഇത്തവണ കൈവരിച്ചത്.
സൗദി ഭരണാധികാരിയുടെ ‘സൽമാൻ’ എന്ന നാമപദം പൂവുകൾ കൊണ്ട് നിർമിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ പൂഷ്പപദം എന്ന ലോകനേട്ടം കൈവരിച്ചത്. ഇതിനുവേണ്ടി 19,474 ചുമന്ന പനിനീർപ്പൂക്കൾ ചേർത്തുവച്ചാണ് രാജാവിന്റെ പേരായ സൽമാൻ എന്ന നാമം രചിച്ചത്. വെളുപ്പിലും ചുമപ്പിലുമുള്ള 1127,224 എണ്ണം പെറ്റൂണിയ ഇനം പൂവുകളാൽ ഒരുക്കിയ പൂക്കൂട ലോകത്തിലെ ഏറ്റവും വലിപ്പമേറിയതായി മാറി.
മൂന്നാമത്തെ ലോക റെക്കോർഡ് നേടിയത് പുനരുപയോഗം ചെയ്യാവുന്ന സാമഗ്രികളിൽ തീർത്ത എറ്റവും വലിയ റോക്കറ്റ് മാതൃക നിർമിതിക്കാണ്. 3.3മീറ്റർ വലിപ്പമുള്ള ബഹിരാകാശ റോക്കറ്റ് മാതൃകയ്ക്ക് ഗിന്നസ് അവാർഡ് ലഭിച്ചു. യാമ്പു റോയൽകമ്മീഷന്റെ മേൽനോട്ടത്തിലാണ് പുഷ്പ, ഉദ്യോനമേള മാർച്ച് 9 വരെ സംഘടിപ്പിച്ചിരിക്കുന്നത്. പൂവുകളുടെ മനോഹാരിത ആസ്വദിക്കാനായി വൻജനാവലിയാണ് ഇവിടെയത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക