മസ്കത്ത് ∙ റൂവി സൂപ്പർ ലീഗിന്റെ ഒന്നാം സീസൺ വാദി കബീർ പാഡേൽ ഫൺ സ്റ്റേഡിയത്തിൽ അരങ്ങേറി. ഒമാനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ കോലായി എഫ് സിയെ പരാജയപ്പെടുത്തി കേരള ബ്രദർസ് എഫ് സി ചാമ്പ്യന്മാരായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സൂസലിയുടെ മനോഹരമായ ഗോളിലൂടെ കേരള ബ്രദേഴ്സ് ലീഡെടുത്തു. അവസാന മിനിറ്റിലായിരുന്നു ഷിനോജ് നെല്ലിക്കയുടെ മനോഹരമായ രണ്ടാം ഗോൾ. ടൂർണമെന്റിൽ ടോപ് സ്കോർറായി സുധീപ് (സ്പാർട്ടക്സ് എഫ്സി ), മികച്ച ഗോൾ കീപ്പറായി അനസ് (ദാർസൈത്ത് എഫ് സി), മികച്ച ഡിഫെന്റർ ആയി ടോണി (സ്പാർട്ടക്സ് എഫ് സി), മികച്ച കളിക്കാരനായി പ്രിനു (സ്പാർട്ടക്സ് എഫ് സി, എന്നിവരെ തിരഞ്ഞെടുത്തു. സിയാദ്, നൗഷാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക