മസ്കത്ത് ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ കൂട്ടായ്മയുടെ നേതൃത്തിൽ ഗ്ലോബൽ മണി എക്സേഞ്ചിന്റെ സഹായത്തോടെ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പ്രവാസി ക്ഷേമ നിധി അംഗത്വവിതരണം നടത്തി. കൂട്ടായ്മയുടെ കുടുംബ സംഗമം നടന്ന അവസരത്തിൽ അതിൽ പങ്കെടുത്ത എല്ലാവർക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു.
പെൻഷൻ, വായ്പകൾ അടക്കം ലഭ്യമാകുന്ന ഇത്തരം സർക്കാർ പദ്ധതികളിൽ പ്രവാസികളായ എല്ലാവരും ഭാഗമാകണമെന്ന് പ്രസിഡന്റ് കൃഷ്ണേന്ദു പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഭാഗമാകേണ്ട ആവശ്യത്തെപ്പറ്റി അനവധി പ്രവാസികൾക്ക് കൃത്യമായ ധാരണ ഇല്ല എന്നും അതിനായി ബോധവത്കരണം ആവശ്യമാണ് എന്നും ജനറൽ സെക്രട്ടറി ഷഹീർ അഞ്ചൽ അറിയിച്ചു. വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ട്രഷറർ ജാസ്മിൻ യൂസുഫ്, സെക്രട്ടറി ബിജു മോൻ, സജിത്, ശ്രീജിത്, പത്മചന്ദ്ര പ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കൂട്ടായ്മയിൽ അംഗമാകുന്നതിന് 97882245, 9542 8146 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക