ഷാർജ ∙ ഓട്ടിസം ബാധിതനായ പത്തൊൻപതുകാരനെ ഷാർജയിൽ കാണാതായി. എറണാകുളം ആലുവ സ്വദേശി ജെബി തോമസിന്റെയും ബിന്ദു ജെബിയുടെയും മകൻ ഫെലിക്സ് ജെബി തോമസിനെയാണ് ഷാർജ സിറ്റി സെന്റെറിനടുത്ത് നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് ജെബി തോമസ് പൊലീസിൽ പരാതി നൽകി.
ഇന്നലെ രാത്രി 8.45ന് അമ്മയോടും സഹോദരിയോടുമൊപ്പം സിറ്റി സെന്റെറിലെത്തിയതായിരുന്നു. കാർ പാർക്ക് ചെയ്യുന്നതിനിടെ ഇറങ്ങിയ ഫെലിക്സിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരാതി നൽകിയതനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യവസായ മേഖല ഭാഗത്തേയ്ക്ക് നടന്നുപോകുന്നതായി കണ്ടു. ഏറ്റവുമൊടുവിൽ മാസ സിഗ്നലിനടുത്ത് ഫെലിക്സ് നിൽക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പച്ച ഷോർട്സും ചുവന്ന ടി ഷേർട്ടും പച്ച സ്വെറ്ററുമാണ് കാണാതാകുമ്പോൾ ഫെലിക്സ് ധരിച്ചിരുന്നത്. ബന്ധുക്കളും പൊലീസും അന്വേഷണം തുടരുന്നു. കണ്ടുകിട്ടുന്നവർ 0506740206 / 050 726 5391 എന്ന നമ്പരിലോ പൊലീസിലോ അറിയിക്കുക.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക