അബുദാബി ∙ സാഹോദര്യത്തിന്റെ പ്രതീകമായി മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ അബുദാബി ബിഎപിഎസ് ഹിന്ദു മന്ദിറിലെ ഡെയ്സ് ഓഫ് ഹാർമണിയിൽ ഒത്തുചേർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള മതനേതാക്കൾ. സ്വാമി നാരായൺ സൻസ്തയുടെ ആത്മീയ നേതാവ് മഹന്ദ് സ്വാമി മഹാരാജ്, അബുദാബി ഏബ്രഹാമിക് ഫാമിലി ഹൗസ് പ്രത്യേക ഉപദേഷ്ടാവ് ജറുസലേമിൽ നിന്നുള്ള റബ്ബി ഡേവിഡ് റോസൻ, ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരിയേറ്റ് ബിഷപ് പൗലോ മാർട്ടിനെല്ലി, മുസ്ലിം വേൾഡ് ലീഗ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.അബ്ദുൽറഹ്മാൻ അൽ സെയ്ദ്, ഹിന്ദു ധർമ ആചാര്യ സഭാ അധ്യക്ഷൻ സ്വാമി അവധേശാനന്ദ ഗിരി മഹാരാജ്, നാംധാരി വിഭാഗം ആത്മീയ നേതാവ് സദ്ഗുരു ഉദയ് സിങ്, മഹാബോധി ഇന്റർനാഷനൽ ധ്യാനകേന്ദ്രം സ്ഥാപക പ്രസിഡന്റും സ്പിരിച്വൽ ഡയറക്ടറുമായ ഭിക്ഷു സംഘസേന, വേൾഡ് കൗൺസിൽ ഓഫ് റിലീജിയസ് കൗൺസിൽ സെക്രട്ടറി ജനറൽ ബാവ ജെയിൻ എന്നിവർ പങ്കെടുത്തു. സഹമന്ത്രിയും യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവുമായ ഒമർ സെയ്ഫ് ഗൊബാഷ് പരിപാടി നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക