പത്തനാപുരം: ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. ഒരാഴ്ചയായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി 7.30ഓടെ പത്തനാപുരം പിടവൂര്‍ ജങ്ഷന് സമീപം വെച്ചാണ് ഇരുവരും പിടിയിലാകുന്നത്.
കൊട്ടാരക്കര റൂറൽ എസ്.പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘവും പത്തനാപുരം പൊലീസും ചേർന്നാണ് അംബുലന്‍സ് ഉള്‍പ്പെടെ പ്രതികളെ പിടികൂടിയത്. ആംബുലന്‍സിനെ പിൻതുടർന്നാണ് അന്വേഷണസംഘം കഞ്ചാവ് സംഘത്തെ പിടികൂടിയത്.
Read more:
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
- വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാട് ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു, പരിഭ്രാന്തിയിൽ നാട്ടുകാർ
- ഗസയിലെ ഇസ്രായേൽ ആക്രമണം; കടുത്ത് പട്ടിണിയിൽ പലസ്തീനികൾ; ജീവൻ നിലനിർത്താനായി ഇലകൾ ഭക്ഷിക്കേണ്ട ദുരവസ്ഥ; ശുദ്ധജലത്തിനും ക്ഷാമം
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലൻസിലാണ് കഞ്ചാവ് കടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക