കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തില്‍ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ആലുക്കല്‍ വീട്ടില്‍ ശ്രീകൃഷ്ണൻ (46), വെള്ളാറ്റഞ്ഞൂര്‍ കുറവന്നൂര്‍ കൊടത്തില് വീട്ടില്‍ അജിത്ത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകൃഷ്ണൻ ഓടിച്ചിരുന്ന എം.കെ.കെ ബസും അജിത്ത് ജോലി ചെയ്യുന്ന ഫിസുമോന്‍ ബസുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ചൂണ്ടലിൽ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വകാര്യ ബസുകളില്‍ പരിശോധന ശക്തമാക്കിയത്.
Read more:
- കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; പഞ്ചാബിലും തിരിച്ചടി; നേതൃത്വത്തെ ഞെട്ടിച്ച് നവജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്കെന്ന് സൂചന
- വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാട് ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു, പരിഭ്രാന്തിയിൽ നാട്ടുകാർ
- ഗസയിലെ ഇസ്രായേൽ ആക്രമണം; കടുത്ത് പട്ടിണിയിൽ പലസ്തീനികൾ; ജീവൻ നിലനിർത്താനായി ഇലകൾ ഭക്ഷിക്കേണ്ട ദുരവസ്ഥ; ശുദ്ധജലത്തിനും ക്ഷാമം
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
പരിശോധനക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും ജോലിക്കിടെ ഹാന്‍സ് ഉപയോഗിച്ച അജിത്തിനെയും പിടികൂടിയത്. ഇരുവരുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചതായും വരുംദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക