പ്രതിരോധ മന്ത്രാലയം സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. നിയുക്ത തസ്തികയിലേക്ക് 04 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ കുറഞ്ഞത് 2 വര്‍ഷത്തേക്ക് പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും. അപേക്ഷകന് ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അപേക്ഷകരുടെ പ്രായപരിധി 18 നും 27 നും ഇടയില്‍ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസ ശമ്പളം 25500 രൂപ മുതല്‍ 81100 രൂപ വരെ ലഭിക്കും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയയ്ക്കണം.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II തസ്തികയില്‍ മൂന്ന് 3 ഒഴിവുകളും സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഒരു ഒഴിവുമാണ് ഉള്ളത്. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-II തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതക്ക് പുറമെ ഒരു മിനിറ്റില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്ക്രിപ്ഷന്‍-50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി) കമ്പ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം.
സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തകിയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതക്ക് പുറമെ അപേക്ഷകന് മെറ്റീരിയല്‍ മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും സ്റ്റോര്‍ കീപ്പിംഗ് / അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം, ചീഫ് ക്വാളിറ്റി അഷ്വറന്‍സ് എസ്റ്റാബ്ലിഷ്മെന്റ് (വാര്‍ഷിപ്പ് എക്യുപ്മെന്റ്) ജലഹള്ളി ക്യാമ്പ് റോഡ്, യശ്വന്ത്പൂര്‍ പോസ്റ്റ്, ബെംഗളൂരു-560022.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക