ബംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിനെത്തുടർന്ന് കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തിയ മകളും കാമുകനും ഉൾപ്പെടെ എട്ടു പേരെ കുനിഗൽ പൊലീസ് അറസ്റ്റ് ചെയ്തു. കുനിഗലിൽ സ്കൂൾ അധ്യാപകൻ മാരിയപ്പ (47) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
ഈ മാസം 10നായിരുന്നു സംഭവം. ഹേമലത, കാമുകൻ ശാന്തകുമാർ, മാരിയപ്പയുടെ ഭാര്യ ശോഭ എന്നിവരെയും മറ്റ് അഞ്ചുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുമകൂരുവിലെ സ്കൂളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു മാരിയപ്പ. ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ശാന്തകുമാറുമായി ഹേമലത അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അറിഞ്ഞ മാരിയപ്പ ശാന്തകുമാറിനെ മർദിക്കുകയും മകളിൽനിന്ന് മാറിനിൽക്കാൻ താക്കീത് നൽകുകയും ചെയ്തു. ഇതോടെയാണ് മാരിയപ്പയെ ഇല്ലാതാക്കാൻ ശാന്തകുമാർ പദ്ധതിയിട്ടത്.
Read more :
- കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി
- തൃശൂർ കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം : ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു
- ‘സീതയെ’ ‘ അക്ബറി’ നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യം:വനം വകുപ്പിനെതിരെ വി.എച്ച്.പി
- കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തമിഴ്നാട്ടിലും പഞ്ഞിമിഠായിക്ക് നിരോധനം
- വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്കൃത പണ്ഡിതന് രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്കാരം
ഹേമലതയും ശോഭയും ശാന്തകുമാറിനെ സഹായിക്കുകയായിരുന്നു.വീട്ടിലേക്കു മടങ്ങുകയായിരുന്ന മാരിയപ്പയെ ശാന്തകുമാറും നാലുപേരും ചേർന്ന് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. മാരിയപ്പ ഒറ്റക്ക് വീട്ടിലേക്കു മടങ്ങിയ വിവരം ഹേമലതയും ശോഭയും ചേർന്നാണ് ശാന്തകുമാറിനെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക