ഹല്‍ദ്വാനി സംഘർഷത്തിലെ പ്രതികളെന്ന് ആരോപിച്ച് ഒമ്പത് പേരുടെ വീട് കണ്ടുകെട്ടി ഉത്തരാഖണ്ഡ് പൊലീസ്. എഎൻഐ അടക്കമുള്ളവരാണ് എക്‌സില്‍ നടപടിയുടെ വീഡിയോയും വിവരങ്ങളും പങ്കുവെച്ചത്.ബൻഭൂല്‍പുര കലാപത്തിലെ പ്രതികളായ അബ്ദുല്‍ മാലിക്കിന്റെയും മകൻ അബ്ദുല്‍ മുഈദിന്റെയും വീടുകള്‍ കണ്ടുകെട്ടുന്ന വീഡിയോ എഎൻഐ യുപി/ഉത്തരാഖണ്ഡ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
സംഘർഷത്തിന് പിറകിലെ മുഖ്യ ആസൂത്രകനാണെന്ന് ആരോപിക്കപ്പെട്ട അബ്ദുല്‍ മലികടക്കമുള്ളവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാൻ ഒരു സിവില്‍ കോടതി ഈയിടെ ഉത്തരവിട്ടിരുന്നു. ഫെബ്രുവരി എട്ടിന് ജില്ലയില്‍ നടന്ന സാമുദായിക സംഘർഷത്തിന്റെ കുറ്റപത്രത്തില്‍ പരാമർശിക്കപ്പെട്ടവരായിരുന്നിവർ. ഹല്‍ദ്വാനി ജില്ലാ ഭരണകൂടം നടത്തി കയ്യേറ്റം ഒഴിപ്പിക്കല്‍ റെയ്ഡിനെ തുടർന്നാണ് സംഘർഷമുണ്ടായിരുന്നത്. സംഭവത്തില്‍ 30 ഓളം പേർ അറസ്റ്റിലായിരുന്നു.
Days after the police killings that shook Uttarakhand’s Haldwani on 8 February over protests against the demolition of a Madrasa and mosque in the Banbhoolpura area, the police have begun confiscating the houses of Muslims named in the FIR.
Watch: pic.twitter.com/2QYBNwgzmJ
— Maktoob (@MaktoobMedia) February 17, 2024
സിആർപിസിയുടെ സെക്ഷൻ 82ഉം 83ഉം പ്രകാരം പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന് അനുമതി ലഭിച്ചിരുന്നത്. ഒമ്പത് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറൻറും കോടതി പുറപ്പെടുവിച്ചിരുന്നു. പൊളിക്കപ്പെട്ട പള്ളിയും മദ്‌റസയും നിർമിച്ച അബ്ദുല്‍ മലിക് അവ തകർക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read more :
- കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി
- തൃശൂർ കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം : ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു
- ‘സീതയെ’ ‘ അക്ബറി’ നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യം:വനം വകുപ്പിനെതിരെ വി.എച്ച്.പി
- കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തമിഴ്‌നാട്ടിലും പഞ്ഞിമിഠായിക്ക് നിരോധനം
- വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിലും പൊലീസ് നടപടിയിലുമായി ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ അധികൃതർ പറയുന്നതിനേക്കാള്‍ വർധിക്കുമെന്ന് ജനകീയ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. 19 പേർക്കും തിരിച്ചറിയാത്ത 5000 പേർക്കുമെതിരെയുള്ള കേസില്‍ അഞ്ച് പേരെ പിടികൂടിയിരുന്നു. സംഘർഷത്തെ കുറിച്ച് സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















