കോഴിക്കോട് : നിലമ്പൂരിലെ ആദിവാസി പുനരധിവാസം വൈകുന്നതിന് കാരണം വനം വകുപ്പ് മുഖേന അനുയോജ്യമായ ഭൂമി കണ്ടെത്തി ലഭിക്കുന്നതിനുള്ള കാലതാമസമാണെന്ന് മന്ത്രി കെ.രാധാകൃഷണൻ. പ്രളയ-പ്രകൃതിക്ഷോഭ ബാധിത കോളനികളായ വെറ്റിലക്കൊല്ലി, മുണ്ടക്കടവ്- പുലിമുണ്ട, തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നിവിടങ്ങളിലുള്ളവരുടെ പുനരധിവാസമാണ് വൈകിയത്.
2018-ലെ പ്രളയത്തെത്തുടർന്ന് ഭൂമിയും വീടും നഷ്ടമായ 34 പട്ടികവർഗ കുടുംബങ്ങളെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം നടത്തുന്നതിനായി കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ നിന്നും വനം വകുപ്പ് റവന്യൂവിന് കൈമാറിയ കണ്ണൻകുണ്ട് വനഭൂമിയില്‍ 50 സെൻറ് വീതം നല്‍കി പുനരധിവസിപ്പിച്ചു. ഈ ഭൂമിയില്‍ വീടും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കി. 34 പേർക്കും വീട് അനുവദിച്ചു.
2019-ലെ പ്രളയത്തില്‍ തകർന്ന പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ കോളനിയിലെ 32 പട്ടികവർഗകുടുംബങ്ങളെ പുനരധിവസിപ്പിച്ചു. അതിന് വാങ്ങിയതിനും ഭവന നിർമാണത്തിനുമായി 12 ലക്ഷം രൂപ വീതം അനുവദിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ കോളനിയിലെ 32 പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. അതിന് ഭൂമി വാങ്ങിയതിനും ഭവനനിർമ്മാണത്തിനുമായി 12 ലക്ഷം രൂപ വീതം അനുവദിച്ചു.
പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ചളിക്കല്‍ കോളനിയില്‍ താമസിച്ചിരുന്ന 34 പട്ടികവർഗ കുടുംബങ്ങളെ 2019-ലെ പ്രളയത്തെ തുടർന്ന് പട്ടികവർഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം മലച്ചി ചെമ്ബൻകൊല്ലിയില്‍ വാങ്ങിയ 5.26 ഏക്കർ സ്ഥലത്ത് പുനരധിവസിപ്പിച്ചു. ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34 വീടുകള്‍ നിർമിക്കുകയും, എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കി. ഈ കോളനിക്കുള്ളില്‍ നടപ്പാത് നിർമാണം, ചുറ്റുമതില്‍ നിർമാണം എന്നിവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു.
Read more :
- കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം തടവ് വിധിച്ച് കോടതി
- തൃശൂർ കുന്നംകുളത്ത് സപ്ലൈകോ ഗോഡൗണില്‍ തീപ്പിടിത്തം : ഭക്ഷ്യധാന്യങ്ങള്‍ കത്തിനശിച്ചു
- ‘സീതയെ’ ‘ അക്ബറി’ നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യം:വനം വകുപ്പിനെതിരെ വി.എച്ച്.പി
- കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ തമിഴ്‌നാട്ടിലും പഞ്ഞിമിഠായിക്ക് നിരോധനം
- വിഖ്യാത ഉറുദുകവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
ഈ കോളനികളില്‍ പട്ടികവർഗ വകുപ്പിന്റെയും സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ ഫണ്ട് ഉപയോഗിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുള്ള നടപടികളും തുടങ്ങി. വനഭൂമിയിലുള്ളതും മറ്റ് പ്രളയ-പ്രകൃതിക്ഷോഭ ബാധിത കോളനികളുമായ വെറ്റിലക്കൊല്ലി മുണ്ടക്കടവ്- പുലിമുണ്ട, തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയമ്ബുഴ, തരിപ്പപ്പൊട്ടി, കുമ്ബളപ്പാറ എന്നിവിടങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം നടത്തുന്നതിന് കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ 176.1 ഏക്കർ ഭൂമി കൂടി 2024 ജനുവരി 24ന് നിലമ്ബൂരില്‍ നടന്ന ഭൂമി വിതരണം ചടങ്ങില്‍വച്ച് ഒന്നാം ഘട്ടമായി 570 ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഈ ഭൂമിയില്‍ വീട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങിയന്നും ഷാഫി പറമ്പിലിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















